Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേതങ്ങള്‍, ഇന്ന് കാണുന്ന സിനിമകളില്‍ മാത്രമെയുള്ളൂ എന്നു പറയുന്നവരാണ് ഇന്നത്തെ തലമുറക്കാര്‍. എന്നാല്‍ ഇംഗ്ലണ്ടിലെ പാരനോര്‍മല്‍ ഗവേഷകനായ ലീ സ്റ്റീറിന് പറയാനുള്ളത് പേടിപ്പെടുത്തുന്ന അനുഭവമാണ്.
അടുത്തിടെ ഇറങ്ങിയ ‘അനബെല്ല’ എന്ന ഹോളിവുഡ് ചിത്രത്തിലേതുപോലെ തന്നെ ഒരു പാവക്കുട്ടിയെ സംബന്ധിച്ചുള്ളതാണ് ഈ കഥ. ലീ തനിക്കുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചപ്പോള്‍ ഈ പാവക്കുട്ടിയുടെ കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ലീ ഓണ്‍ലൈന്‍ വഴി എഴുപത്തിയൊന്നായിരം രൂപ മുടക്കി വാങ്ങിയതാണ് ഈ പാവയെ. പാരനോര്‍മല്‍ ഗവേഷകനായ ലീ, ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഈ പാവയെ വാങ്ങിയത്. ഞെട്ടിക്കുന്ന വിധത്തിലുള്ള അസാധാരണമായ സംഭവങ്ങള്‍ക്കാണ് പിന്നീട് തനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്ന് ലീ പറയുന്നു.
പാവയെ വില്‍ക്കാനുണ്ടെന്നുള്ള ഇബെയില്‍ നല്‍കിയ പരസ്യമായിരുന്നു ലീയെ ആകര്‍ഷിച്ചത്. പാവയെ വാങ്ങിയപ്പോള്‍ തൊട്ട് തനിക്കുണ്ടായിരുന്ന അനുഭവങ്ങള്‍ വ്യക്തമാക്കിയായിരുന്നു ഡെബ്ബി എന്ന യുവതി പാവയെ ഇബെയില്‍ വില്‍ക്കാന്‍ ഒരുങ്ങിയത്.
സമാന്ത എന്നായിരുന്നു ഡെബ്ബി സുന്ദരിയായ ഈ പാവയ്ക്കിട്ട പേര്. പാവയെ വീട്ടില്‍ എത്തിച്ചതും അദൃശ്യ ശക്തിയുടെ ആക്രമണം തുടങ്ങിയെന്നും തന്റെ മാല കഴുത്തില്‍ നിന്നും ഊരി വീഴുന്നതും ഭര്‍ത്താവിനെ ഉറക്കത്തില്‍ അദൃശ്യശക്തികള്‍ വേട്ടയാടുന്നതും സ്ഥിരം സംഭവമായി മാറിയെന്നും ഡെബ്ബി കുറിച്ചിരുന്നു.
ഒടുവില്‍ സഹിക്കെട്ടായിരുന്നു സമാന്തയെ വില്‍ക്കാന്‍ ഡെബ്ബി തീരുമാനിച്ചത്. ഡെബ്ബിയുടെ പരസ്യത്തില്‍ ആകൃഷ്ടനായ ലീ പാവയെ വാങ്ങിക്കുകയും ചെയ്തു. പാവക്കുട്ടി വീട്ടില്‍ എത്തിയതും അസാധാരണ സംഭവങ്ങളുണ്ടാകാന്‍ തുടങ്ങി.
ഭദ്രമായി പൊതിഞ്ഞുവെച്ചിരുന്ന പാവയില്‍ നിന്നും അസാധാരണ ശബ്ദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ലീയുടെ അച്ഛന്റെ കൈകളില്‍ മാന്തിയ പാടുകള്‍ കാണാന്‍ തുടങ്ങി. പാവ മനുഷ്യനെ ആക്രമിക്കുമോ? ഇതിനുത്തരം കാണാന്‍ വേണ്ടിതന്നെയായിരുന്നു ഗവേഷകനായ ലീ പാവയെ വാങ്ങിയത്.
തുടര്‍ന്ന് ഈ സംഭവങ്ങള്‍ ലീ സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിങ് നടത്തി. എന്നാല്‍ സ്ട്രീമിങിന് ഒടുവില്‍ ലീ പോലും ഞെട്ടിപ്പോകുന്ന ഒരു സംഭവമുണ്ടായി. ലൈവിനിടെ കൈയില്‍ മുറിവേറ്റെന്ന് പറഞ്ഞ് അച്ഛന്‍ ലീയെ കാണിക്കാനെത്തി. നോക്കിയപ്പോള്‍ നഖം കൊണ്ട് മാന്തിയതുപോലെ ആറുമുറിവുകളുണ്ടായിരുന്നു. ഈ വീഡിയോയും ലീ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Leave a Reply