Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:56 pm

Menu

Published on October 11, 2017 at 1:10 pm

നാലു പകലും മൂന്നു രാത്രിയും നീളുന്ന സെക്സ് ഐലന്‍ഡ് പാര്‍ട്ടി; നടപടിയെടുക്കുമെന്ന് അധികൃതര്‍

drug-friendly-holiday-offering-unlimited-sex-with-prostitutes-on-colombian-party-island

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ് ഒരു സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യം. ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്സ് ഐലന്‍ഡ് എക്സ്പീരിയന്‍സ് എന്ന പരിപാടിയുടെ പരസ്യത്തിനാണ് ഇത്ര സ്വീകാര്യത ലഭിച്ചിരിക്കുന്നത്.

നാലു പകലും മൂന്നു രാത്രിയും നീളുന്ന സെക്സ് ഐലന്‍ഡ് പാര്‍ട്ടിയാണിത്. പാര്‍ട്ടിക്കെത്തുന്ന 30 അതിഥികളെ ആഘോഷത്തില്‍ കാത്തിരിക്കുന്നത് 60 സുന്ദരികളാണ്. ലൈംഗികവിനോദങ്ങള്‍ക്കൊപ്പം ആവശ്യത്തിന് മയക്കുമരുന്നും ലഭിക്കും.

മൂന്നരലക്ഷം രൂപ കൊടുത്താല്‍, വേശ്യാവൃത്തി നിയമവിരുദ്ധമല്ലാത്ത കൊളംബിയയിലെ സ്വകാര്യ ദ്വീപില്‍ നടക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാമെന്നും പരസ്യത്തില്‍ പറയുന്നു. സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ പരസ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്സ് ഐലന്‍ഡ് എക്സ്പീരിയന്‍സ് എന്ന പരിപാടി, കൊളംബിയയുടെ വടക്കേതീരമായ കാര്‍ത്തഗെനയില്‍ നവംബര്‍ 24 മുതല്‍ 27 വരെയാണ് നടത്താന്‍ പോകുന്നത്.

ലൈവ് സെക്സ് ഷോ, ആഡംബരനൗകയിലെ പാര്‍ട്ടി, അനിയന്ത്രിതമായ അളവില്‍ മദ്യവും ഭക്ഷണം എന്നിവയാണ് പരിപാടിയുടെ ആകര്‍ഷണമായി കമ്പനി വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അതിഥികളെ സ്വീകരിച്ച് ദ്വീപിലേക്ക് എത്തിക്കുമെന്നും പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി കൊളംബിയയിലെ രാഷ്ട്രീയക്കാര്‍ രംഗത്തുവന്നതോടെ, നടപടിയെടുക്കുമെന്ന് അധികൃതരും വ്യക്തമാക്കി. പരസ്യം കണ്ട് ടിക്കറ്റ് ബുക്ക് ചെയ്ത് പരിപാടിക്കെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News