Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 13, 2026 3:28 am

Menu

Published on November 7, 2013 at 2:24 pm

ഫേസ്ബുക്കിലൂടെ കിട്ടിയ കാമുകന്‍ കാലു മാറി; 14 കാരി ആത്മഹത്യ ചെയ്തു

a-14-year-old-class-ix-girl-from-bangalore-committed-suicide

ബാഗ്ലൂര്‍:ഫേസ്ബുക്ക് വഴി പരിചയപെട്ട കാമുകന്‍ കാലു മാറിയതിൽ മനംനൊന്ത് പതിനാലു വയസുകാരി തൂങ്ങി മരിച്ചു.കഴിഞ്ഞ സെപ്റ്റംബറിലാണ് പെണ്‍കുട്ടിയും യെഹലെഖയിലെ ശേഷാധിപുരം കോളേജിലെ ബികോം വിദ്യാർഥിയായ മനോജ്‌ കുമാറും പരിചയപ്പെട്ടത്.പിന്നെ ചാറ്റ് ചെയ്യുന്ന സമയം തന്‍റെ കഴിവുകളും ഗുണങ്ങളും മറ്റും പറഞ്ഞു അയാള്‍ കുട്ടിയെ കൈയില്‍ എടുക്കുകയായിരുന്നു.അവർ തമ്മിൽ സൗഹൃദത്തിലാവുകയും ആ സൗഹൃദം പ്രണയമാവുകയും ചെയ്തു.എന്നാല്‍ ശിഖയുടെ വീട്ടുകാര്‍ക്ക് അവളുടെ ഈ ബന്ധത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.വീട്ടില്‍ സ്വന്തമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതിരുന്ന കുട്ടി സ്കൂളിലെ ക്ലാസ്സ്‌ കട്ട് ചെയ്ത ശേഷം ഇന്റര്‍നെറ്റ് കഫേകളില്‍ പോയാണ് യുവാവുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നത്.അങ്ങനെയിരിക്കെ ഒരിക്കല്‍ മനോജ്‌ പെണ്‍കുട്ടിയെ തന്‍റെ താമസ സ്ഥലത്തേക്ക് വിളിക്കുകയും അയാളുടെ ക്ഷണം സ്വീകരിച്ചു അവിടെയെത്തിയ കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു ആദ്യമൊക്കെ എതിര്‍ത്തുവെങ്കിലും പിന്നിട് അയാളുടെ നിര്‍ബന്ധത്തിന് പെണ്‍കുട്ടി വഴങ്ങുകയായിരുന്നു.എന്നാല്‍ പതിയെ പതിയെ മനോജിന്‍റെ സ്വഭാവത്തില്‍ മാറ്റം വരുകയും പെണ്‍കുട്ടിയോട് അവളുടെ ക്ലാസിലെ മറ്റു പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പരുകളും ഫേസ്ബുക്ക് അക്കൊണ്ട് തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതു അവളെ അസ്വസ്ഥയാക്കി മനോജ്‌ തന്നെ വിവാഹം ചെയ്യും എന്നാണ് അവള്‍ കരുതിയിരുന്നത് എന്നാല്‍ അയാളുടെ മറുപടി കേട്ട കുട്ടി ആകെ തകരുകയായിരുന്നു “തനിക്ക് എല്ലാം വെറും തമാശയാണെന്നും ഇതൊക്കെ ഒരു വിനോദമല്ലെയെന്നും”പറഞ്ഞ യുവാവ്‌ ഇനി കുട്ടിയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു തടിയൂരുകയായിരുന്നു .തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ നിന്നും പെണ്‍കുട്ടിയെ അണ്‍ഫ്രണ്ട് ചെയ്യുകയും അവള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി.അയാളുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീട്ടുകാര്‍ പുറത്തുപോയ സമയം ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച ശേഷം വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News