Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2026 6:07 am

Menu

Published on November 4, 2013 at 4:45 pm

മുംബൈയില്‍ 16കാരി കൂട്ടമാനഭംഗത്തിനിരയായി

a-16-years-old-girl-gang-rapped-in-mumbai

മുംബൈ:മുംബൈയില്‍ ദീപാവലി പൂജയ്‌ക്കെത്തിയ 16കാരിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.മുംബൈയിലെ ഗോര്‍ഗാവിലാണ് സംഭവം.കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.പെണ്‍കുട്ടിയുടെ പരിചയക്കാര്‍ തന്നെയാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ട്.ദീപാവലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂജയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച ശേഷം ഇവര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് അധികൃതര്‍ പറഞ്ഞു.വെള്ളിയാഴ്ച രാത്രി 9നും 11നും ഇടയിലാണ് സംഭവം.ചടങ്ങുകള്‍ക്ക് ശേഷം തനിച്ചു വീട്ടിലേക്ക് പോകാന്‍ മടിച്ച കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ച ശേഷമാണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News