Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 2:44 pm

Menu

Published on October 22, 2013 at 12:43 pm

ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിൻറെ കണ്ണ് ചൂഴ്‌ന്നെടുത്തു

a-man-was-admitted-to-a-hospital-with-his-right-eye-gouged-out

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നത്.കാമുകൻറെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിൻറെ കണ്ണ് ചൂഴ്‌ന്നെടുത്തു. നെഞ്ചിലും കഴുത്തിലും മുറിവേല്‍പ്പിച്ച ശേഷം മരിച്ചു എന്ന് കരുതി റോഡില്‍ തള്ളി. ഞായറാഴ്ച വൈകുന്നേരം എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പട്രോളിംഗിന് പോയ പോലീസ് സംഘമാണ് അവശനിലയില്‍ ഇയാള്‍ റോഡില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടത്.ഗ്വാളിയോര്‍ സ്വദേശിയായ അവിനാശ് കുമാര്‍ എന്നയാളാണ് ആക്രമണത്തിന് ഇരയായത്.
പരീക്ഷ എഴുതാന്‍ വേണ്ടി തന്നെ വീട്ടില്‍ കൊണ്ടുവിടണം എന്ന ഭാര്യയുടെ ആവശ്യപ്രകാരം എയര്‍പോര്‍ട്ട് റോഡിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇയാള്‍. യാത്രാമദ്ധ്യേ ഭാര്യ കീര്‍ത്തിയും കാമുകനായ പ്രദീപും ചേര്‍ന്ന് അവിനാശ് കുമാറിനെ ആക്രമിക്കുകയായിരുന്നു. അകന്ന ബന്ധുവാണ് എന്ന് പറഞ്ഞാണ് കാമുകനായ പ്രദീപിനെ കീര്‍ത്തി ഭര്‍ത്താവിന് പരിചയപ്പെടുത്തിയത്. കത്തികൊണ്ട കുത്തി അവിനാശിനെ കൊലപ്പെടുത്താനായിരുന്നു കീര്‍ത്തിയുടെയും കാമുകൻറെയും ശ്രമമെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഇരുവരും കടന്നുകളഞ്ഞതായാണ് വിവരം. കീര്‍ത്തിക്കും പ്രദീപിനുമെതിരെ പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News