Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:59 pm

Menu

Published on July 22, 2014 at 10:09 am

9 കാരന് വധുവായി 62 കാരി;ഇത് ഒരപൂർവ വിവാഹം..!

a-nine-year-old-boy-has-remarried-a-62-year-old-woman

ആഫ്രിക്ക: ആഫ്രിക്കയിൽ 9 വയസ്സുകാരൻ വിവാഹം ചെയ്തിരിക്കുന്നത് 62കാരിയെ.ഒരു അപൂര്‍വ്വ വിവാഹം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സാനീ മസിലേല എന്നു പേരുള്ള ഒമ്പതു വയസുകാരനാണ് പൂര്‍വ്വികരെ തൃപ്തിപ്പെടുത്താനും ഭാഗ്യം കൈവരാനുമായി 62 കാരിയായ  ഹെലന്‍ ഷെബാങുവിനെ വിവാഹം ചെയ്തത്.ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഇവരുവരും വിവാഹം കഴിക്കുന്നത്. ആഫ്രിക്കയിലെ ഒരു ഗോത്രവര്‍ഗത്തിന്റെ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.2013ല്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനാണ് ഇപ്പോള്‍ ഒരിക്കല്‍ കൂടി വിവാഹം ചെയ്തിരിക്കുന്നത്. ഭര്‍ത്താവിനോടും മക്കളോടുമൊപ്പമാണ് വിവാഹ ചടങ്ങിനായി ഷെബാങു എത്തിയത്. 28 ഉം 38 ഉം വയസുള്ള അഞ്ചു മക്കളുടെ അമ്മയായ ഷെബാങു പക്ഷേ വിവാഹത്തിനു ശേഷവും തന്റെ മുന്‍ ഭര്‍ത്താവിനൊപ്പം തന്നെയാകും താമസിക്കുക.തന്റെ ഭാര്യയുടെ വിവാഹത്തിനോട് തനിക്ക് യാെതാരു വിധത്തിലുള്ള എതിര്‍പ്പുമില്ലെന്നും മറ്റുള്ളവര്‍ പറയുന്നതിനെ താന്‍ കാര്യമാക്കുന്നില്ലെന്നും ഹെലന്‍ ഷെബാങുവിന്റെ ഭര്‍ത്താവ് ആല്‍ഫ്രഡ് ഷെബാങു പറഞ്ഞു. അതേസമയം കുട്ടി വലുതാവുന്നതോടെ അവന് അനുയോജ്യയായ വധുവിനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുമെന്ന് സാനീ മസിലേലയുടെ രക്ഷിതാക്കൾ പറയുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News