Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ കണക്ഷണുകള്‍ നഷ്ടമാകും. പുതിയ സിം എടുക്കണമെങ്കിലും ആധാര്‍ നിര്‍ബന്ധമാക്കുകയാണ്.
നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ വരിക്കാരുടെയും ആധാര്‍ അടിസ്ഥാനത്തിലുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) 2018 ഫെബ്രുവരിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ടെലികോം വകുപ്പ് എല്ലാ മൊബൈല്‍ സേവനദാതാക്കള്‍ക്കും അയച്ച ഉത്തരവില്‍ പറയുന്നു. ഇതിനായി കേന്ദ്ര ടെലികോം മന്ത്രാലയം ശക്തമായ നടപടി തുടങ്ങിക്കഴിഞ്ഞു.
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും പാന്‍ നമ്പറിനും ആധാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നത്. സുപ്രീം കോടതി ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് പുറപ്പെടുവിച്ച ഉത്തരവില്‍ രാജ്യത്തെ എല്ലാ മൊബൈല്‍ കണക്ഷനുക ള്‍ക്കും ആധാര്‍ അടിസ്ഥാനമായ കെവൈസി ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ടെലികാം വകുപ്പും യു.ഐ.ഡി.എ.ഐ, ട്രായ് എന്നിവയുടെ പ്രതിനിധികളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
Leave a Reply