Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 10:27 am

Menu

Published on October 21, 2014 at 11:15 am

കേരളത്തില്‍ പാചകവാതക സബ്സിഡി നവംബര്‍ ഒന്നുമുതല്‍ ബാങ്ക് അക്കൗണ്ട് വഴി

aadhar-not-must-for-lpg-subsidy-under-modified-dbt

ന്യൂഡല്‍ഹി: കേരളത്തില്‍ പാചകവാതക സബ്സിഡി നവംബര്‍ ഒന്നുമുതല്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാൻ തീരുമാനമായി. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജനുവരിയോടെ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി നവംബര്‍ 10 മുതല്‍ ജനുവരി ഒന്നുവരെ പ്രത്യേക ദൗത്യം നടത്തുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ആധാര്‍ അടിസ്ഥാനമാക്കിയാണ് യുപിഎ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തല്‍ക്കാലം ഈ നിബന്ധന വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News