Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 8:09 pm

Menu

Published on October 8, 2013 at 2:46 pm

പോലീസുകാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടിയെ അറസ്റ്റു ചെയ്തു

actress-anju-nair-was-arrested

മുംബൈ :പരാതി അന്വേഷിക്കാന്‍ ചെന്ന പോലീസുകാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടിയെ അറസ്റ്റു ചെയ്തു. മോഡലിങില്‍ നിന്ന് ബോളിവുഡ് സിനിമയിലെത്തിയ അഞ്ജും നായര്‍ ആണ് പോലീസ് പിടിയിലായത്. ഉച്ചത്തില്‍ പാട്ടു വെച്ച് അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന രണ്ടു കോണ്‍സ്റ്റബിള്‍മാരെയാണ് നടി ചീത്തവിളിച്ചത്. സംഭവം അയല്‍ക്കാര്‍ ഷൂട്ട് ചെയ്ത് പോലീസിന് കൈമാറി. ആദ്യം അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിനു അറസ്റ്റ് ചെയ്ത് പിഴ ഒടുക്കിയതിനു ശേഷം വിട്ടയച്ച പോലീസ് വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ജും നായരെ വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് അറിയിച്ചു. കൃത്യനിര്‍വ്വഹണത്തിനു തടസ്സം നില്‍ക്കല്‍, സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി മനപൂര്‍വം അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് നടിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News