Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:21 pm

Menu

Published on January 8, 2016 at 12:31 pm

മലയാളത്തിലെ ഒരു നായിക കൂടി വിവാഹിതയാവുന്നു…!!!

actress-radhika-marriage-coming-soon

അങ്ങനെ ഒരു പ്രണയം കൂടി പൂവണിയാന്‍ പോകുകയാണ്. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം പ്രണയനായികയായി മലയാളികളുടെ മനസിലിടം പിടിച്ച, മലയാളികളുടെ സ്വന്തം റസിയ. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനുശേഷം രാധിക മലയാളികൾക്ക് അത്രമാത്രം പ്രിയപ്പെട്ട ഒരാളായിക്കഴിഞ്ഞിരുന്നു.

തനിക്കും ഒരു പ്രണയമുണ്ടെന്ന് രാധിക മുന്‍പ് പറഞ്ഞിരുന്നു. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയനായകന്റെ പേരോ വിവരമോ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴാണ് കഥാനായകന്‍ രംഗപ്രവേശം ചെയ്തത്. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയകഥയിലെ നായകനെ വിവാഹം ചെയ്യാന്‍ പോകുകയാണ് നമ്മുടെ റസിയ കുട്ടി. രാധികയുടെ മനസ് കീഴടക്കിയ മണവാളനെ കാണണ്ടേ….

പ്രവാസി മലയാളിയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥനുമായ അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തെപ്പറ്റി രാധിക തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഫെബ്രവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരിക്കും വിവാഹം.

വിയറ്റ്‌നാം കോളനിയില്‍ നിന്നു കിട്ടിയ മുത്ത് മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് രാധിക ബാലതാരമായി എത്തുന്നത്.വിയറ്റ്‌നാം കോളനിയില്‍ തുടങ്ങി 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും എന്ന ചിത്രം വരെയാണ് രാധികയുടെ സിനിമാ ജീവിതം. ഇതിനിടയില്‍ ഡാര്‍ലിങ് ഡാര്‍ലിങ്, ഷാര്‍ജ ടു ഷാര്‍ജ, ചങ്ങാതിപ്പൂച്ച, മിന്നാമിന്നിക്കൂട്ടം, ട്വന്റി-20, മായാമോഹിനി, കഥയിലെ നായിക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News