Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:37 am

Menu

Published on March 20, 2015 at 3:49 pm

ഖുറാന്‍ കത്തിച്ചതിന് മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലികൊന്നതിന് ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു;ദൃശ്യങ്ങൾ പുറത്ത്

afghan-woman-beaten-to-death-for-allegedly-burning-quran

കാബൂള്‍: ഖുറാന്‍ കത്തിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള  യുവതിയെ ജനക്കൂട്ടം തല്ലികൊന്നതിന് ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു. കാബൂളിന് സമീപം ഷാഹഹി ദോഷാംഷിരയിലാണ് സംഭവം നടന്നത്.  27 കാരിയായ ഫർക്കുദ എന്നാ യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഹഹി ദോഷാംഷിര പള്ളിയിൽ  വെച്ച്  യുവതി  ഖുറാൻ കത്തിച്ചു എന്ന് ആരോപിച്ചാണ്  യുവതിയെ കൊലപ്പെടുത്തിയത്.ആയിരത്തിലധികം ആളുകൾ  ചേർന്നാണ് യുവതിയെ ആക്രമിച്ചത് . ഇവരുടെ  മർദ്ദനമേറ്റ് അവശനിലയിൽ കിടന്ന യുവതിയെ മറ്റു ചിലർ  ചേർന്ന് നിലത്തിട്ട് ഇടിക്കുന്നതും ചവിട്ടുകയും  ചെയ്തു. അതിനുശഷം ജീവനോടെ യുവതിയെ തീയിട്ടു. എന്നിട്ടും കലിയടങ്ങാത്ത അക്രമി സംഘം യുവതിയുടെ മൃതദേഹം കാബൂള്‍ നദിയിലേയ്ക്ക് വലിച്ചെറിഞ്ഞു.കത്തിച്ച് പുഴയിലെറിഞ്ഞ യുവതിയുടെ മൃതദേഹം അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ദൃക് സാക്ഷികളാരോ സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നിജസ്ഥിതി ലോകം അറിഞ്ഞത് .യുവതിയെ ക്രൂരമായി മർദ്ദിക്കുമ്പോൾ  പലരും രംഗങ്ങൾ മൊബൈലിൽ പകർത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം . അതേസമയം വർഷങ്ങളായി മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഫർക്കുദ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാൻ വേണ്ടി ചെയ്തതല്ലെന്നും രോഗാവസ്ഥ മൂലം ചെയ്തു പോയതാണെന്നുമാണ് യുവതിയുടെ മാതാപിതാക്കൾ പറയുന്നത്.  സംഭവത്തെ അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരവകുപ്പ് അപലപിച്ചു . ഏറെ നിര്‍ഭാഗ്യകരമായിരുന്നു സംഭവമെന്ന് ആഭ്യന്തരകാര്യ വക്താവ് സെദിഖ് സെദ്ദീഖി പറഞ്ഞു .സംഭവം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

–

20-1426839309-1

–

women kill

–

afgan women1

–

–

Loading...

Comments are closed.

More News