Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം എ.എഫ്.എസ്.പി.എ നിയമമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ 18 സൈനികര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫ്സ്പ നിയമം സൈനികര്‍ക്ക് വിപുലമായ അധികാരങ്ങളാണ് നല്‍കുന്നത്. ഇതാണ് മണിപ്പൂരിലുണ്ടാകുന്ന കലാപങ്ങള്‍ക്ക് കാരണമെന്നും ഇറോം ശര്‍മിള കുറ്റപ്പെടുത്തി.
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ കേന്ദ്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷങ്ങളായി നിരാഹാരസമരത്തിലാണ് ഇറോം ശര്‍മിള.
“അക്രമം മൂലം അക്രമം മാത്രമേ ഉണ്ടാകൂ. അതിനാല്‍ സര്‍ക്കാര്‍ നയങ്ങള്‍ മാറ്റാന്‍ തയ്യാറാകണം. അക്രമം കൊണ്ട് ലോകത്തെ ഒരു പ്രശ്നങ്ങളും ഇന്നുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സ്നേഹവും ദയയും കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹിക്കാന്‍ മനുഷ്യനു കഴിയും.”ഇറോം ശര്‍മിള പറഞ്ഞു. 2006ലെ ഒരു കേസുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയിലത്തെിയതായിരുന്നു അവര്‍.
Leave a Reply