Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 6:20 pm

Menu

Published on September 19, 2017 at 11:39 am

ഏറ്റവും ക്രുരമായ തമാശ; കര്‍ഷകന് എഴുതിത്തള്ളിയ കടം ഒരു പൈസ

agriculture-loan-one-paisa-lessing-up

ആഗ്ര: കര്‍ഷകര്‍ക്ക് കടബാധ്യത കൂടുമ്പോള്‍ പലപ്പോഴും അത് പൂര്‍ണമായോ ഒരു പരിധി വരെയൊക്കെയോ എഴുതിത്തള്ളുക പതിവാണല്ലോ. കൃഷിയിലും മറ്റും കാര്യമായ നഷ്ടം സംഭവിക്കുന്ന കര്‍ഷകരെ സംബന്ധിച്ചെടുത്തോളം ഇതൊരു ആശ്വാസവുമാകാറുണ്ട്. എന്നാല്‍ ഇവിടെ ഉത്തര്‍പ്രദേശില്‍ ഒരിടത്ത് നടന്ന സംഭവം കര്‍ഷകനെ സംബന്ധിച്ചെടുത്തോളം ആശ്വാസത്തില്‍ ഉപരി വെറും പരിഹാസം മാത്രമായിരിക്കുകയാണ്. അതും ക്രൂരമായ ഒരു തമാശ പോലെ.

മഥുരയിലെ കര്‍ഷകനായ ചിദ്ദിക്ക് കടാശ്വാസമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് വെറും ഒരു പൈസയാണ് . ഒന്നര ലക്ഷം രൂപയാണ് ചിദ്ദിയുടെ കടബാധ്യത. സര്‍ക്കാര്‍ തങ്ങളെ പരിഹസിക്കുകയാണോ എന്നും ചിദ്ദി ചോദിക്കുന്നു. ഇത് സര്‍ക്കാര്‍ കരുതിക്കൂട്ടി ചെയ്തതാണോ എന്നും അതോ ബാങ്കിന് പറ്റിയ വല്ല തെറ്റും ആണോ എന്നും ഇദ്ദേഹം ചോദിക്കുന്നു.

കിസാന്‍ വായ്പ വഴിയായിരുന്നു ഇയാള്‍ ഒന്നര ലക്ഷം രൂപ ലോണ്‍ എടുത്തത്. അതും ആറു വര്‍ഷം മുമ്പ്. 5 ഏക്കര്‍ ആണ് ഇയാള്‍ക്ക് ഉള്ളത്. ഇതേ കിസാന്‍ പദ്ധതി വഴി ലോണ്‍ എടുത്ത് പലരുടെയും കടം എഴുതിത്തള്ളിയെന്നും തന്റേതു മാത്രം അങ്ങനെത്തന്നെ നിലനില്‍ക്കുന്നെന്നും ചിദ്ധി പറഞ്ഞു.

എന്നാല്‍ ചില സാമ്പത്തിക തകരായറുകള്‍ മൂലം ഉണ്ടായിരിക്കുന്ന അബദ്ധം മാത്രമാണ് ഇതെന്ന് മഥുര ഡി എം അരവിന്ദ് മല്ലപ്പ പറഞ്ഞു. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിനാലാണ് ഇയാളുടെ ലോണ്‍ എഴുതിത്തള്ളാന്‍ പറ്റാത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News