Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റും ഫ്‌ളൈറ്റ് എഞ്ചിനീയറും ഏറ്റുമുട്ടിയതിനെ തുടർന്ന് വിമാനം വൈകി. ചെന്നൈ-പാരീസ് ഫ്ലൈറ്റ് എ.ഐ 143ൽ ശനിയാഴ്ച്ച രാവിലെയാണ് സംഭവം.ഇതേതുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം രണ്ട് മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്.കണ്ണന്‍ എന്ന എഞ്ചിനീയറെയാണ് മണിക്ക്‌ലാല്‍ എന്ന പൈലറ്റ് മര്‍ദ്ദിച്ചത്.മാണിക്ക് ലാലും കണ്ണനും തമ്മിൽ കോക്ക്പിറ്റിനുള്ളിൽ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനൊടുവിൽ പൈലറ്റിന്റെ ഇടിയേറ്റ് കണ്ണന്രെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ശേഷം വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി വാതിലടച്ച മാണിക്‌ലാൽ പുറത്തേക്ക് ഇറങ്ങാൻ തയ്യാറായില്ല. ഇതേ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെ 8:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറോളം വൈകി. 142 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Leave a Reply