Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൻറെ ഏറ്റവും വലിയ പ്രത്യേകതയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്നു എന്നുള്ളത് . ഇത് കൂടാതെ മറ്റൊരു പ്രത്യേകത കൂടി ഇത്തവണയുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍സ്‌റ്റാര്‍ അമിതാഭ് ബച്ചന്‍ റിപ്പബ്ലിക് ദിനത്തില്‍ ജനഗണമന ആലപിക്കുന്നു. അമിതാഭ് ബച്ചന്‍ ആലപിക്കുന്ന ജനഗണമന ടെലിവിഷനിലും റേഡിയോയിലും സംപ്രേക്ഷണം ചെയ്യുന്നതാണ്. രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ച കൊല്‍ക്കത്തയിലെ വീടായ ജോറെ സാങ്കോയില്‍ വച്ചാണ് അമിതാഭ് ബച്ചന്റെ ദേശീയഗാനാലാപനം റെക്കോര്‍ഡ് ചെയതത്. ഒബാമ പങ്കെടുക്കുന്ന രാഷ്‌ട്രപതി ഭവനിലെ പ്രത്യേക ചടങ്ങിലേക്ക് ബച്ചനും ക്ഷണം കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഷൂട്ടിങ് തിരക്കിലായതുകൊണ്ട് വരുമോ എന്ന് ഉറപ്പില്ല. നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലും ബിഗ്ബി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Reply