Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 15, 2026 7:21 pm

Menu

Published on August 22, 2017 at 12:27 pm

ആൻഡ്രോയിഡ് 8 ഓറിയോ എത്തി; സവിശേഷതകൾ എന്തൊക്കെ

android-new-version-orio-launched-specifications

ലോകത്താകമാനം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ എട്ടാം പതിപ്പായ ‘ആൻഡ്രോയിഡ് ഒ’ എന്ന ‘ആൻഡ്രോയിഡ് ഓറിയോ’ ഇന്നലെ അവതരിപ്പിച്ചു. ആൻഡ്രോയിഡ് വേർഷനുകളുടെ പേരിൽ മധുരപലഹാരങ്ങളുടെ പേരുകൾ വെക്കുന്ന ശീലം ഇത്തവണയും ആൻഡ്രോയിഡിന്റെ നിർമാതാക്കളായ ഗൂഗിൾ തെറ്റിച്ചില്ല.

സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെ ഒട്ടേറെ പ്രത്യേകതകളും സവിശേഷതകളുമായാണ് ഈ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് തങ്ങളുടെ പുതിയ പതിപ്പിന് ‘O’ യിൽ വരുന്ന എന്ത് പേരാണ് കൊടുക്കുക എന്നത് ഏവരും ആകാംക്ഷയോടു കാത്തിരുന്ന ഒന്നായിരുന്നു.

ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് എന്നിവയൊക്കെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പിന്തള്ളിയാണ് ഓറിയോ ആൻഡ്രോയിഡ് പതിപ്പിന് പേരായി തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് പതിപ്പ് ഇറങ്ങിയപ്പോഴും ഇതേ പോലെ നെസ്‌ലെയുടെ സഹകരിക്കുകയായിരുന്നു ഗൂഗിൾ ചെയ്തത്.

മികച്ച ബാറ്ററി ശേഷി നൽകുക എന്നതാണ് ഈ പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. ബാക്ഗ്രൗണ്ട് ആപ്പ്ളിക്കേഷനുകളുടെ പ്രവർത്തനത്തെ പരമാവധി നിയന്ത്രിച്ചു കൂടുതൽ ബാറ്ററി പെർഫോമൻസ് നൽകാൻ സാധിക്കും. ഒപ്പം നോട്ടിഫിക്കേഷൻ ഓപ്ഷനുകളിലും കാര്യമായ മാറ്റങ്ങൾ വരും.

ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ പിക്സല്‍ എക്സ്‌എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം എത്തുക. പിന്നീട് നെക്സസസ് 5എക്സ്, നെക്സസ് 6 പി, നെക്സസ് പ്ലേയര്‍, പിക്സല്‍ സി എന്നിവയിലും. വൈകാതെ തന്നെ നോക്കിയ 8 നും തുടർന്ന് 3, 5, 6 എന്നിവയ്ക്കും ഒപ്പം സോണി സാംസങ് മോട്ടോ തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയൊക്കെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് OTA വഴി അപ്ഡേറ്റ് ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News