Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:36 am

Menu

Published on January 27, 2017 at 1:35 pm

പൂട്ടുപൊളിക്കല്‍ ലളിതം; പാറ്റേണ്‍ ലോക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

android-pattern-lock-not-safe-can-be-cracked-in-just-five-attempts

സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഫോണുകളുടെ സംരക്ഷണത്തിനായി  ഏറ്റവും കൂടുതല്‍പേര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ലോക്കിന്റെ സുരക്ഷ സംശയത്തില്‍.

സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ് ഉപഭോക്താക്കളില്‍ ഏതാണ്ട് 40 ശതമാനവും ഉപയോക്താക്കളും ഫോണ്‍ ലോക്ക് ചെയ്യാന്‍ പാറ്റേണ്‍ ലോക്കുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. എന്നാല്‍ ഏറെ സുരക്ഷിതമെന്ന്  കരുതി ഉപയോഗിക്കുന്ന ഇവ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ ഗവേഷണ ഫലങ്ങള്‍.

android-pattern-lock-not-safe1

വേഗത്തില്‍ തകര്‍ക്കാനാവില്ല എന്നുകരുതി ഉപയോഗിക്കുന്ന പാറ്റേണുകള്‍ എളുപ്പത്തില്‍ തകര്‍ക്കാനാകുമെന്ന് ലാന്‍കാസ്റ്റര്‍ സര്‍വകലാശാല (യു.എസ്), യൂണിവേഴ്സിറ്റി ഓഫ് ബാത്ത് (യു.കെ), നോര്‍ത്ത്വെസ്റ്റ് സര്‍വകലാശാല (ചൈന) എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ പൂട്ടുപൊളിക്കല്‍ വെറും കുട്ടിക്കളി മാത്രമാണെന്നാണ് ഇവര്‍ പറയുന്നത്. ഒരു വീഡിയോയും കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതം സോഫ്റ്റ്വെയറും ഉണ്ടെങ്കില്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ പാറ്റേണ്‍ ലോക്ക് തുറക്കാന്‍ എളുപ്പമാണ്.

ഇത്തരത്തില്‍ വെറും അഞ്ച് ശ്രമത്തിനുള്ളില്‍ തന്നെ ഫോണിലെ പാറ്റേണ്‍ ലോക്കുകള്‍ അഴിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിനായി, യൂസര്‍ ലോക്ക് തുറക്കുന്നതിന്റെ കുറച്ചകലെ നിന്നെടുത്ത വീഡിയോയും കമ്പ്യൂട്ടര്‍ വിഷന്‍ അള്‍ഗോരിതവും മതി.

വീഡിയോ അള്‍ഗോരിതത്തിന് നല്‍കിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പാറ്റേണ്‍ നല്‍കും. ഫോണ്‍ സ്‌ക്രീനിലുള്ള യൂസറുടെ കൈവിരല്‍ നീക്കം വിശകലനം ചെയ്തതാണ് അള്‍ഗോരിതത്തിന്റെ പ്രവര്‍ത്തനം. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 95 ശതമാനം ഫോണ്‍ ലോക്കുകളും തുറക്കാന്‍ ഇതിലൂടെ സാധിച്ചെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇവയില്‍ തന്നെ ലളിതമായ ലോക്കുകളെ അപേക്ഷിച്ച് സങ്കീര്‍ണമായ ലോക്കുകള്‍ തുറക്കാനാണ് എളുപ്പത്തില്‍ സാധിച്ചതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. നിരവധി ഡോട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ പാറ്റേണുകള്‍ക്കുള്ള സാധ്യതകള്‍ കുറയുമെന്നതിനാലാണിത്.

Loading...

Leave a Reply

Your email address will not be published.

More News