Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുറമേ വലിയ ആദര്‍ശങ്ങള്‍ പറയുമെങ്കിലും ഉള്ളില്‍ എന്നും ചെറുപ്പമായിരിക്കാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്.എന്നാല്‍ നമ്മുടെ ജീവിത ശൈലി തന്നെയാണ് മിക്കവാറും നമ്മളെ പെട്ടെന്ന് വയസ്സന്‍മാരാക്കുന്നത് എന്നാണ് സത്യം. പലപ്പോഴും ആ ജീവിതശൈലി മാറ്റാനും നമ്മള്‍ തയ്യാറാവുന്നില്ല. എങ്കിലും ഭക്ഷണത്തിലൂടെ എങ്ങനെ ചെറുപ്പം നിലനിര്‍ത്താമെന്ന് നോക്കാം.പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാനാവാത്തതാണ്. പല പ്രഭാത ഭക്ഷണങ്ങള്‍ക്കും ആരോഗ്യത്തോടൊപ്പം തന്നെ ചെറുപ്പവും നിലനിര്‍ത്താന്‍ കഴിയും എന്നതാണ് സത്യം.
ഓട്‌സ്
മലയാളികളടക്കമുള്ളവരുടെ പ്രഭാത ഭക്ഷണം പലപ്പോഴും ഓട്‌സ് തന്നെയായിരിക്കും. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനോടൊപ്പം തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ് ഓട്‌സ്.
മുട്ട
മുട്ട ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ്. കൊളസ്‌ട്രോള്‍ ഉണ്ടാക്കുമെന്ന ഒരു അപഖ്യാതി മുട്ടയ്ക്കുണ്ടെങ്കിലും ഇതൊന്നും ശരിയല്ലെന്നാണ് ഇപ്പോഴത്തെ ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ബിയും ധാരാളം നല്ല കൊഴുപ്പും മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം.
–
–
ബ്ലൂ ബെറി
ബെറികള്‍ ഏതായാലും ആരോഗ്യദായകമാണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ ബ്ലൂ ബെറിയ്ക്ക് ചെറുപ്പം നിലനിര്‍ത്താന്‍ കൂടിയുള്ള കഴിവുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ബ്ലൂബെറി എന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ആണ് മറ്റൊരു പ്രഭാത പാനീയം. പ്രഭാത ഭക്ഷണത്തിനു മുന്‍പായി വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
–
–
മുന്തിരി ജ്യൂസ്
മുന്തിരിജ്യൂസ് എപ്പോഴും ആരോഗ്യദായകമാണ്. ഇത് നമ്മുടെ തടി കുറയ്ക്കുകയും ശരീരത്തെ ഫിറ്റ് ആക്കി നിര്‍ത്തുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം.
മാതളനാരങ്ങ ജ്യൂസ്
മാതള നാരങ്ങയുടെ ജ്യൂസ് ആണ് മറ്റൊരു പ്രഭാത ഭക്ഷണം. ഇത് നമ്മുടെ പ്രായാധിക്യം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന്് പിറകോട്ടു വലിയ്ക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മാനസിക സമ്മര്‍ദ്ദത്തേയും കുറയ്ക്കുന്നു.
Leave a Reply