Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രണ്ട് ദിവസം മുമ്പ് വാങ്ങിയ ഐഫോണ്‍ 6 പൊട്ടിത്തെറിച്ചതായി പരാതി. ഡല്‍ഹി വസീര്‍ബാദ് സ്വദേശി കിഷന്‍ യാദവ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ സംഭവം. ഇക്കാര്യം താന്‍ ആപ്പിള്‍ സര്‍വീസ് സെന്ററിനെ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ കേസ് നല്‍കിയെന്നും കിഷന്‍ പറഞ്ഞു.ണ്‍ 18ന് ഡി.എല്‍.എഫ് ഗല്ലേറിയയിലുള്ള മൊബൈല്‍ സ്‌റ്റോര്‍ ഔട്ട്‌ലെറ്റില്‍ നിന്നുമാണ് കിഷന്‍ ഫോണ്‍ വാങ്ങിയത്. 64 ജി.ബി മെമ്മറിയുള്ള ഫോണ്‍ 60,000 രൂപ മുടക്കിയാണ് കിഷന്‍ സ്വന്തമാക്കിയത്. പൊട്ടിത്തെറിച്ച ഐഫോണ്‍6ന്റെ ചിത്രങ്ങളും കിഷന്റെ പരാതിയില്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആറിന്റെ കോപ്പിയും പുറത്തുവന്നിട്ടുണ്ട്.സംഭവത്തില്‍ കിഷന് പരുക്കേറ്റിട്ടില്ല.
–
–
Leave a Reply