Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 5:04 am

Menu

Published on November 5, 2013 at 3:26 pm

വീട്ടുവേലക്കാരിയുടെ കൊലപാതകം:ബി.എസ്.പി എം.പിയുടെ ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി:ബി.എസ്.പി എം.പി ധനഞ്ജയ് സിങ്ങിൻറെ വീട്ടുജോലിക്ക് നിന്നിരുന്ന യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എം.പിയുടെ ഭാര്യ ജാഗ്രിതി സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിശദമായ ചോദ്യം ചെയ്യലിനാണ് ജാഗ്രിതി സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.തിങ്കളാഴ്ച രാവിലെയാണ് വീട്ടുജോലിക്കാരിയായ രാഖിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.എന്നാല്‍ വളരെ വൈകിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്‌.യുവതിയുടെ തലയിലും നെഞ്ചിലും വയറിലും കൈകളിലുമെല്ലാം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.ഗാര്‍ഹിക പീഡനം മൂലമാണ് യുവതി മരിച്ചതെന്നാണ് സൂചന. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.സംഭവുമായി ബന്ധപ്പെട്ട് ധനഞ്ജയ് സിങ് എം.പിയെയും പൊലീസ് ചോദ്യം ചെയ്തു.യുവതി ടെറസില്‍ നിന്നും വീണതായി മൂന്നുദിവസം മുമ്പ് വീട്ടില്‍ നിന്നും അറിയിച്ചിരുന്നതായും ഇന്നലെ വൈകീട്ട് മരിച്ചതായി അറിയിച്ചതനുസരിച്ചാണ് താന്‍ വീട്ടിലത്തെിയതെന്നും എം.പി പോലീസിനു മൊഴി നല്‍കി.നേരത്തെ,ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട താന്‍ മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും എം.പി പറഞ്ഞു.എം.പിയുടെ വസതിയിലെ മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു.മരിച്ച യുവതി 10 മാസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ജനാപുര്‍ എം.പിയായ ധനഞ്ജയുടെ ചാണക്യപുരിയിലെ വസതിയില്‍ വീട്ടുജോലിക്കത്തെിയത്.ഡല്‍ഹിയിലെ ആര്‍.എം.എല്‍ ഹോസ്പിറ്റലിലെ ദന്ത രോഗ വിദഗ്ദയാണ് അറസറ്റിലായ ഡോ.ജാഗ് രധി സിംഗ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News