Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 7:47 am

Menu

Published on March 6, 2017 at 6:22 pm

ഇരുചക്രവാഹനങ്ങളില്‍ ഇനി ഹെഡ്‌ലൈറ്റ് ഓഫാക്കാനാകില്ല

automatic-headlamp-on-aho-daytime-running-lights-drls

ന്യൂഡല്‍ഹി: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ (എ.ഒ.എച്ച് ) സംവിധാനം നിര്‍ബന്ധമാക്കുന്നു.

2017 ഏപ്രില്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍ ചില ആഡംബര കാറുകളിലും വിലയേറിയ ബൈക്കുകളിലും കണ്ടുവരുന്ന ഡേ ടൈം റണ്ണിങ് ലാമ്പിന് സമാനമായ സംവിധാനമാണിത്. കെ.ടി.എം, ഹോണ്ട തുടങ്ങിയ നിര്‍മ്മാതാക്കള്‍ എ.ഒ.എച്ച് സംവിധാനം ഇരുചക്ര വാഹനങ്ങളില്‍ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു.

ഇരുചക്ര വാഹനങ്ങളുടെ വലത്തെ ഹാന്‍ഡില്‍ ബാറിലുള്ള ഹെഡ്ലൈറ്റ് ഓണാക്കാനും ഓഫാക്കാനുമുള്ള സ്വിച്ച് ഇതോടെ അപ്രത്യക്ഷമാകും. പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്താലുടന്‍ ഇതോടെ ഹെഡ്‌ലൈറ്റ് ഓണാകും. ഇത് പിന്നീട് വാഹനം ഓഫാകുന്ന വരെ തുടരും. ഇരുചക്രവാഹനങ്ങള്‍ വളരെവേഗം മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

നിലവില്‍ പല വികസിത രാജ്യങ്ങളിലും ഇരുചക്ര വാഹനങ്ങളില്‍ ഡേ ടൈം റണ്ണിങ് ലൈറ്റും എ.ഒ.എച്ചും ഉപയോഗിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സംവിധാനം 2003 മുതല്‍ ഉപയോഗിച്ചുവരുന്നതാണ്. നേരത്തെ ഇതേക്കുറിച്ച് പഠിക്കാനായി സുപ്രീം കോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് പുതിയ നടപടി.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുചക്രവാഹനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ എ.ഒ.എച്ചിന് സാധിക്കുമെന്ന് കമ്മറ്റി കണ്ടെത്തിയിരുന്നു. പകലും രാത്രിയും ഇരുചക്രവാഹനങ്ങളുടെ കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ എ.ഒ.എച്ചിന് സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News