Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്‌പൂരിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ 22 കാരി വയറ്റിൽ മറ്റൊരു തല പറ്റിച്ചേർന്ന നിലയിലുള്ള കുഞ്ഞിനെ പ്രസവിച്ചു.ആംലേഖ ബെയ്‌ര്‍വയ്‌ക്ക് എന്ന യുവതിയാണ് ഈ കുഞ്ഞിന് ജൻമം നൽകിയിരിക്കുന്നത്. ജനിതക വൈകല്യങ്ങളിൽ ഏറ്റവും പുതിയതാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂര്‍ണ്ണാരോഗ്യത്തോടെ പിറന്ന കുഞ്ഞിന് മറ്റ് ആന്തരിക പ്രശ്നങ്ങളൊന്നും ഇല്ല.ഗര്‍ഭാവസ്‌ഥയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗില്‍ ഒരു കുഴപ്പവും കണ്ടിരുന്നില്ലെന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന് വേറെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിൻറെ വയറ്റിലുള്ള തല വേർപ്പെടുത്താമെന്ന് ഡോക്ടർമാർ പറഞ്ഞു. നാല് പൗണ്ട് ഭാരമായിരുന്നു കുഞ്ഞ് ജനിക്കുമ്പോൾ ഉണ്ടായിരുന്നത്.ശസ്ത്രക്രിയ സൗജന്യമായി നടത്തി തരാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
Leave a Reply