Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ വച്ച് യുവതി പ്രസവിച്ചു. ടോയ്‌ലറ്റിലെ ഔട്ട് ലെറ്റിലൂടെ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.ഇരുപത്തിരണ്ടുകാരിയായ മനുവിന്റെ കുഞ്ഞാണ് ഭാഗ്യം കൊണ്ട് രക്ഷ പെട്ടത്.ഭർത്താവിനും അമ്മയ്ക്കുമൊപ്പം സൂറത്ഗാർഹിൽ നിന്നും ഹനുമാൻഗാർഹിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മനുവിന് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ടോയ്‌ലറ്റിലേക്ക് പോയ യുവതി അവിടെ വച്ച് പ്രസവിക്കുകയായിരുന്നു. അതിന് ശേഷം യുവതി ബോധരഹിതയായി. ഇതിനിടയില്‍ കുഞ്ഞ് വഴുതി ടോയ്‌ലറ്റിലെ ഔട്ട് ലെറ്റിലൂടെ ട്രാക്കില്‍ വീണു.മനുവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് ചെന്ന ബന്ധുക്കൾ യുവതിയെ ടോയ്‌ലറ്റിൽ ബോധരഹിതായി കിടക്കുന്നതാണ് കണ്ടത്. അപ്പോഴേയ്ക്കും ട്രെയിൻ അവിടെ നിന്നും യാത്ര ആരംഭിച്ചിരുന്നു. ഹനുമാൻഗാർഹിൽ എത്തിയപ്പോൾ റെയിൽവെ പൊലീസിന്റെ സഹായത്തോടെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാളത്തിന്റെ നടുവിൽ കിടന്ന് കരഞ്ഞ ശിശുവിനെ കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞും അമ്മയും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
Leave a Reply