Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുദാബി : കുഞ്ഞിനെ കാറിൽ ഇരുത്തി മാതാപിതാക്കൾ ഷോപ്പിങ്ങിനു പോയി; തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു . അബുദാബി അല്‍റുവൈസില്‍ ഷോപ്പിംഗ് നടത്താനായി ഇറങ്ങിയ ദമ്പതികൾക്കാണ് തങ്ങളുടെ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജീവൻ വില നൽകേണ്ടി വന്നത്. വെയിലത്ത് നിർത്തിയിട്ടിരുന്ന കാറിൽ കുഞ്ഞിനെ ഇരുത്തിയ ശേഷമായിരുന്നു ഇവർ പോയത്. തിരിച്ചു വന്നു നോക്കിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം അൽ-റുവൈസ് ആശുപത്രിയിൽ എത്തിച്ച ശേഷം നടത്തിയ പരിശോധനയിൽ കുട്ടി അസഹനീയമായ ചൂടിലും വായു പ്രവാഹമില്ലതിരുന്ന കാറിൽ ശ്വാസം മുട്ടിയും ആണ് മരിച്ചതെന്ന് തെളിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
ഇത്തരം സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്നു പോലീസ് അറിയിച്ചു.
Leave a Reply