Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലൂർ : എലിയെ പിടിക്കുവാനായി ബാംഗ്ലൂരില്‍ നഗരസഭ ചെലവഴിച്ചത് 10,000 രൂപ .ര്‍ണാടകയിലെ മല്ലേശ്വരത്തുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കാര്യാലയത്തില്‍ എലിശല്യം വ്യാപകമായതിനെ തുടര്‍ന്നാണ് എലികളെ പിടികൂടി നശിപ്പിക്കാന്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. മൂന്ന് കമ്പനികള്‍ക്കാണത്രെ എലികളെ കൊല്ലാനുള്ള ‘ക്വട്ടേഷന്‍’ നല്‍കിയത്. ‘മൂഷിക നിര്‍വാഹന’ പദ്ധതി എന്ന പേരിലാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്.യെദിയല്ലൂര്‍ കൗണ്‍സിലറായ എന്‍.ആര്‍ രമേശ് ആണ് വിവരാവകാശ നിയമപ്രകാരം ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നത്.എന്നാല്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് പിടികൂടിയത് വെറും 20 എണ്ണത്തെ മാത്രം. എലി നശീകരണത്തിന് ‘മൂഷിക നിര്‍വാഹനെ’ എന്നാണ് ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ പേര് നല്‍കിയിട്ടുള്ളത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിബിഎംപി തങ്ങളുടെ ഓഫീസ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഫയലുകള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകളില്‍ എലികള്‍ ചത്തുകിടക്കുന്നത് പതിവായതിനെ തുടര്‍ന്നായിരുന്നു നവീകരണം.8000 രൂപ വിലയുളള കബോര്‍ഡിന് 16,000ത്തോളം രൂപ ചെലവയിച്ചതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എലികളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എത്ര തുക ചെലവഴിച്ചതെന്ന് കൗണ്‍സിലര്‍ ആരാഞ്ഞത്. എലികളെ പിടികൂടാന്‍ മല്ലേശ്വരത്തുളള കോര്‍പറേഷന്‍ ഹെഡ് ഓഫിസില്‍ തന്നെ 99,000 രൂപയിലധികമാണ് ബിബിഎംപി ചെലവഴിച്ചു എന്നാണറിയുന്നത്.2013 ഒക്ടോബര്‍ 29 ലാണ് ബിബിഎംപി മൂന്ന് കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയത്. ഈയിനത്തില്‍ ഇതുവരെ 1.98 ലക്ഷം രൂപ ചെലവഴിച്ചെന്നും രേഖകള്‍ പറയുന്നു.എലികള്‍ നശിപ്പിച്ച ഓഫീസ് ഇന്റരീയര്‍ നവീകരണത്തിന് 1.41 കോടി രൂപ മുടക്കിയെങ്കിലും ഗുണനിലവാരമില്ലാത്ത പണികളാണെന്നും ആക്ഷേപമുണ്ട്.
Leave a Reply