Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗലുരു: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി തടാകങ്ങള്‍ നുരഞ്ഞു പൊങ്ങുന്നത് തുടര്‍ക്കഥയാകുന്നു.ബംഗളൂരിലെ ബെലന്തൂര്‍ അമ്മനി തടാകമാണ് ആളുകളെ ഭീതിയിലാഴ്ത്തി നുരഞ്ഞു പൊങ്ങുകയും അഗ്‌നികുണ്ഠമായി മാറുകയും ചെയ്തത്.ഒരു മിനിട്ടു മുതല്‍ അഞ്ചു മിനിട്ടുവരെ നീണ്ടു നില്‍ക്കുന്ന തീ നാളങ്ങളാണ് പകല്‍ സമയങ്ങളില്‍ തടാകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വാര്‍ത്ത വളരെ വേഗത്തില്‍ പ്രചരിച്ചതോടെ കര്‍ണാടക മലിനീകരണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തടാകത്തില്‍ പരിശോധന നടത്തിയിരുന്നു. പരിസ്‌ഥിതിയോടുള്ള മനുഷ്യരുടെ അവഗണനയാണ് ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. മനുഷ്യര്‍ തടാകത്തിലേക്ക് അനിയന്ത്രിതമായി തള്ളുന്ന മാലിന്യങ്ങളിലടങ്ങിയ രാസ വസ്‌തുക്കള്ളാണ് തടാകത്തില്‍ തീയുണ്ടാക്കുന്നതെന്ന് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ് മെഷീനുകളില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളിലും ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളിലും അടങ്ങിയിരിക്കുന്ന രാസ പദാര്‍ഥങ്ങള്‍ എഴുനൂറ് ഏക്കറോളം വിസ്‌തൃതിയുള്ള തടാകത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നത് നാല് അടിയോളം കനത്തിലുള്ള പതയാണ്. വെയിലേറ്റ് തടാകത്തിലെ ജലം ചൂടാകുകയു ഒപ്പം ഈ പതയിലടങ്ങിയ ‘മീഥെയ്‌ന്‍’ കത്തി തീയുണ്ടാകുന്നു എന്നും ബോര്‍ഡ് വിലയിരുത്തുന്നു.
ബംഗ്‌ളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ അബനിയില്‍ ഇതുവരെ അഞ്ചുതവണ തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. തടാകം ഒഴുകുന്ന യെമല്ലൂര്‍ ഭാഗത്താണ് ഇത്തരത്തില്‍ ആദ്യമായി തീ പടര്‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു മിനിട്ടോളം തീ നാളങ്ങള്‍ കെടാതെ നിലനിന്നുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.തടാകത്തിലെ പ്രതിഭാസം തുടര്‍ക്കഥയായതോടെ മറ്റു തടാകങ്ങളുടെ കാര്യത്തില്‍ ജാഗ്രത കാട്ടുകയാണ് നഗരസഭാ അധികൃതര്‍ . സംശയാസ്പദമായ എന്തെങ്കിലും ജലാശയങ്ങളില്‍ കാണുകയാണെങ്കില്‍ അധികൃതരെ വിവരമറിയിക്കാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .നാടിന്റെ സ്വത്തായ ജലസ്രോതസുകള്‍ നോക്കി നില്‍ക്കേ നുരയും പതയും ദുര്‍ഗന്ധവും വമിക്കുന്ന മറ്റൊരു പദാര്‍ത്ഥമായി മാറുന്നത് തെല്ല് ഭയത്തോടെയാണ് പ്രദേശവാസികള്‍ നോക്കി കാണുന്നത്.
–
–
–
–
Leave a Reply