Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :എല്ലാ കുടുംബത്തിലും ഒരു ബാങ്ക് അക്കൗണ്ട് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ജന്‍ ധന്‍ യോജന’ പദ്ധതിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ആരംഭം കുറിച്ച പദ്ധതിയിൽ ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകളാണ് പുതുതായി തുറന്നത്. ജന്‍ ധന്‍ യോജന പ്രകാരം അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ക്ക് ‘റൂപെ’ ഡെബിറ്റ് കാര്‍ഡും ഒരുലക്ഷംരൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നതാണ്. കൂടാതെ ഈ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചാല്‍ 5000 രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, റൂപെ ഡെബിറ്റ് കാര്‍ഡ്, ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ലഭ്യമാകും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് സാമ്പത്തികമായ തൊട്ടുകൂടായ്മ അവസാനിപ്പിക്കണമെന്ന് മോദി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ തന്നെ 7.2 കോടി കുടുംബങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം ആരംഭിച്ച് അടുത്ത ആഗസ്തില്‍ അവസാനിക്കുകയും,രണ്ടാം ഘട്ടം അടുത്ത വർഷം ആരംഭിച്ച് 2018 ൽ അവസാനിക്കുകയും ചെയ്യും.
Leave a Reply