Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on May 17, 2014 at 1:38 pm

പ്രധാന മന്ത്രിയായി ചുമതലയേൽക്കാൻ പോകുന്ന മോഡിക്ക് ഒബാമയുടെ അഭിനന്ദനം

barack-obama-congratulates-narendra-modi

വാഷിംഗ്ടണ്‍: ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയായി ഉടൻ ചുമതലയേൽക്കാൻ പോകുന്ന നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ പ്രസിഡൻറ് ബരാക് ഒബാമ അഭിനന്ദനം അറിയിച്ചു.തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടിയ മോഡിയെ ഫോണിൽ വിളിച്ചാണ് ഒബാമ അഭിനന്ദനം അറിയിച്ചത്.അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അന്താരാഷ്ട്ര സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും രണ്ടു പേരും സംസാരിച്ചു.ഗുജറാത്ത് കലാപത്തെ തുടർന്ന് 2005ല്‍ അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചിരുന്നു.എന്നാൽ ഇപ്പോൾ ബഹിഷ്‌കരണം അവസാനിപ്പിച്ച് മോഡിക്ക് വിസ അനുവദിക്കാനും അമേരിക്ക തയ്യാറായി.ബ്രട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അഫ്ഗാന്‍ പ്രസിഡൻറ്, ഹമീദ് കര്‍സായി എന്നീ നിരവധി ലോക നേതാക്കൾ മോഡിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News