Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:34 pm

Menu

Published on August 19, 2016 at 10:29 am

മുസ്ലിംങ്ങൾ കെഎഫ്‌സി ചിക്കൻ കഴിക്കരുതെന്ന് ഫത് വ..!കഴിച്ചാൽ ….

bareilly-cleric-says-dont-eat-kfc-chicken

വാരണാസി : മുസ്ലിംങ്ങൾ കെഎഫ്‌സി ചിക്കൻ കഴിക്കരുതെന്ന് ഫത് വ.ദര്‍ഗ്ഗാഇഅല ഹസ്രത്തിലെ മുസ്ലീം പണ്ഡിതനായ സലിം നൂറിയാണ് ഇത്തരമൊരു ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്. ബിസ്മി ചൊല്ലി അറക്കുന്ന ഇറച്ചി ഭക്ഷിക്കണമെന്നാണ് ഇസ്ലാം നിര്‍ദേശിക്കുന്നതെന്നും ഇത് കണക്കിലെടുത്താന്‍ കെ.എഫ്.സി ചിക്കന്‍ ഹറാമാണെന്നും മുസ്ലീം പണ്ഡിതന്‍ ചൂണ്ടിക്കാട്ടുന്നു. കെഎഫ്‌സി ഔട്ട്‌ലെറ്റുകളില്‍ വില്‍ക്കുന്നത് ഹലാല്‍ ചിക്കനല്ല. അതുകൊണ്ടു തന്നെ മുസ്ലിങ്ങള്‍ കെഎഫ്‌സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും ഫത്‌വ വ്യക്തമാക്കുന്നു.ഔട്ട്‌ലറ്റുകളില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇറച്ചി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഉടമകളും ജീവനക്കാരും വ്യക്തമാക്കുന്നില്ല. അതുകൊണ്ടു തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസക്തമാണെന്ന് കരുതാനാവില്ലെന്നും മുഫ്തി പറയുന്നു. കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ക്ക് കഴിക്കാമോ എന്ന സംശയവുമായി നിരവധി പേര്‍ മുഫ്തിയെ സമീപിച്ചതോടെയാണ് കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ കഴിക്കരുതെന്ന് കാണിച്ച് മുഫ്തി വാക്കാല്‍ ഫത് വ പുറത്തിറക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News