Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മുന്നില്‍ കറുത്ത കൂളിംഗ് ഗ്ലാസ്സ് ധരിച്ച ജില്ലാ കളക്ടര്‍ക്ക് നോട്ടീസ്.ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയക്കാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.ഈ മാസം ഒന്‍പതിന് ഛത്തിസ്ഗഡില്‍ മോഡി സന്ദര്‍ശനം നടത്തിയപ്പോഴാണ് നോട്ടീസിനാസ്പദമായ സംഭവം.മോഡിക്ക് ഹസ്തദാനം നല്‍കുമ്പോള്‍ അമിത് കട്ടാരിയ കൂളിംഗ് ഗ്ലാസ്സ് ധരിച്ചിരുന്നു. ഇതാണ് ബി.ജെ.പി സര്‍ക്കാരിനെ ചൊടിപ്പിച്ചത്.ജഗതല്‍പുര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചപ്പോള്‍ ബസ്തര്‍ കളക്ടര്‍ കൂളിംഗ് ക്ലാസ് വെച്ചത് ശ്രദ്ധയില്‍ പെട്ടെന്നും സര്‍ക്കാര്‍ ചടങ്ങില്‍ കൂളിംഗ് ഗ്ലാസ്സ് ഉപയോഗിക്കുന്നത് ഐ.എ.എസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഡിവിഷന്‍ സ്‌പെഷല്‍ സെക്രട്ടറി ഡിഡി സിംഗ് കട്ടാരിയക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. കതാരിയയുടെ അന്നത്തെ വസ്ത്രധാരണരീതി ശരിയല്ലെന്നും ഭാവിയില്‍ ഇത്തരത്തിലുളള സംഭവം ആവര്‍ത്തിക്കരുതെന്നും നോട്ടീസില്‍ പറയുന്നു.
Leave a Reply