Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖം സൗന്ദര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മുള്‍ട്ടാണി മിട്ടി. സാക്ഷാല്‍ ക്ലിയോപാട്രയുടെ സൗന്ദര്യസംരക്ഷണ വിദ്യകളില്‍ പ്രധാനിയായിരുന്നു നൈല്‍നദിക്കരയിലെ കളിമണ്ണ്.
ആധുനിക സൗന്ദര്യ ശാസ്ത്രത്തിലും കളിമണ്ണിന് പൊന്നുവില തന്നെയാണ്. കാരണം സൗന്ദര്യസംരക്ഷണത്തിന് അത്രയേറെ ഫലപ്രദമാണ് കളിമണ്ണ്. കളിമണ്ണ് ചേര്‍ത്ത പല ഫേസ്പായ്ക്കുകള്‍ വമ്പന്‍ കമ്പനികള്‍ വിപണിയിലിറക്കുന്നുണ്ട്. ഏറെ വിലകൂടിയ ഇത്തരം പായ്ക്കുകളുടെ പകിട്ടില്ലെങ്കിലും ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കളിമണ്ണ് ആണ് മുള്‍ട്ടാണി മിട്ടി.

പാകിസ്ഥാനിലെ മുള്‍ട്ടാന്‍ പ്രവശ്യയില്‍ നിന്നാണ് ഇതിന്റെ വരവ്. കമ്പനി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ വിപണിയില്‍ ലഭ്യമാകുന്ന മുള്‍ട്ടാണി മിട്ടിയില്‍ മറ്റു രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നു മാത്രമല്ല വിലയും കുറവാണ്.
മുഖ സൗന്ദര്യത്തിന് ഇത്രയും ഉത്തമമായ മറ്റൊരു വസ്തുവില്ലെന്നു തന്നെ പറയാം. അമിതമായ എണ്ണമയമകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മുള്‍ട്ടാണി മിട്ടി ചേര്‍ത്ത ഫേസ്പാക്ക്. എണ്ണമയം വലിച്ചെടുക്കുന്നതിനോടൊപ്പം രോമകൂപങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കു വരെ നീക്കാന്‍ ഇത് സഹായിക്കും.

കൂടാതെ മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. ചര്‍മ്മത്തിന് നിറവും ഓജസ്സും പകരാനും മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. സഹായിക്കും. നിറം കൂട്ടാനായി ഫേസ്പായ്ക്ക് തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നത് നല്ലതാണ്. വെയിലേറ്റു കരുവാളിച്ച ചര്‍മ്മത്തിനും ഇത് വളരെ ഗുണം ചെയ്യും. മുഖത്ത് മാത്രമായോ കൈകാലുകളിലും ഇത് ഉപയോഗിക്കാം.

അടഞ്ഞ രോമകൂപങ്ങളും അധിക എണ്ണമയവുമാണ് മുഖക്കുരുവിന്റെ പ്രധാന കാരണങ്ങള്‍. ഇവയ്ക്കു മികച്ച പ്രതിവിധിയാണ് മുള്‍ട്ടാണി മിട്ടി എന്നത് കൊണ്ട് തന്നെ ഇത് മുഖക്കുരു മാറ്റാന്‍ സഹായിക്കും.
അമിതമായി വെയില്‍ കൊള്ളുന്നതും ഉറക്കമിളയ്ക്കുന്നതും പ്രായാധിക്യവും എല്ലാം ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതിന് കാരണം ആകും. ഇത് പരിഹരിക്കാന്‍ ഗ്ലിസറിനും മുട്ടയുടെ വെള്ളയും തേനും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് പുരട്ടാം.
Leave a Reply