Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വര്‍ഷം മുഴുവന്‍ ലഭ്യമായ ഒരു പഴവർഗ്ഗമാണ് പപ്പായ. പോഷകമല്യമുള്ളതും ആന്റി ഓക്‌സിഡന്റുകളാല്‍ സംപുഷ്ടവുമാണ് ഈ പഴം. മുടിയ്ക്കും ചർമ്മത്തിനും വേണ്ടി പപ്പായ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
മുടിയുടെ സംരക്ഷണത്തിന്
പപ്പായയിലെ പോഷകാംശങ്ങള്‍ കഷണ്ടി തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഈ പഴം കഴിക്കുന്നത് മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കും.
➤ താരന്‍ നിയന്ത്രിക്കും
പപ്പായ അടങ്ങിയ ഹെയര്‍മാസ്‌കുകള്‍ വരണ്ട തലയോട്ടിയെ ചികിത്സിക്കും.പഴുത്ത പപ്പായയുടെ കുരുക്കള്‍ കളഞ്ഞശേഷം തൈരുമായി യോജിപ്പിക്കുക. മുപ്പതുമിനിറ്റ് ഇതു തലയില്‍ പുരട്ടിയശേഷം കഴുകി കളയാം.
➤ കണ്ടീഷണര്‍
മുടിയെ മൃദുവാക്കാന്‍ പപ്പായ സഹായിക്കും. പപ്പായ, പഴം, തൈര്, വെള്ളിച്ചെണ്ണ എന്നിവ യോജിപ്പിച്ച് മുടിയില്‍ പുരട്ടാം. തലയില്‍ ഒരു തുണി ചുറ്റിവെക്കുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളത്തില്‍ കഴുകിക്കളയാം.
ചര്‍മ്മ പരിചരണം
വിറ്റാമിന്‍ എ.യും പപെയ്ന്‍ എന്‍സൈമും ധാരാളം ഉള്ളതിനാല്‍ പപ്പായ മൃതകോശങ്ങളെയും നിര്‍ജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചർമ്മത്തെ ജലാംശം നിറഞ്ഞതായി നിലനിര്‍ത്താനും സഹായകമാണ്. പഴുത്ത പപ്പായ അല്പം തേനുമായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക. പതുക്കെ മുഖത്തും കഴുത്തിലും ഇതു പുരട്ടുക. 20 മിനുറ്റിനുശേഷം കഴുകിക്കളയാം.
➤ അഴുക്കുകള്‍ നീക്കം ചെയ്യുന്നു
പപ്പായ കുഴമ്പ് രൂപത്തിലാക്കി, മുഖത്തു പുരട്ടി അരമണിക്കൂര്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇത് മുഖത്തെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കും.
➤ വിണ്ടുകീറൽ തടയാൻ
മുഖത്തിനു പുറമേ ഉപ്പൂറ്റിയിലും മറ്റും ഉണ്ടാവുന്ന പൊട്ടലുകളും വിണ്ടുകീറലുകളും തടയാന്‍ പപ്പായ ഉപയോഗിക്കാം.
Leave a Reply