Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നവര്ക്കാശ്വസിക്കാൻ ഇതാ മികച്ച ബ്യൂട്ടി ടിപ്സുകൾ .
• ഒരു തണ്ട് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് ഒരു മുട്ടയുടെ വെള്ളയില് ചേര്ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂറിനുശേഷം കടലമാവുകൊണ്ട് മുഖം കഴുകാം.
• രണ്ട് സ്പൂണ് ചെറുപയര് നന്നായി അരച്ച് അതിലേക്ക് ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞളും പാലില് ചേര്ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു മാറ്റാന് ഇത് ഉപയോഗിക്കാം.
–

–
• ചെറുനാരങ്ങയുടെ തളിരിലയും ചെറിയ കഷ്ണം മഞ്ഞളും ചേര്ത്തരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റിതരും.
• പപ്പായയും മഞ്ഞളും ചേര്ത്തരച്ച് മുഖത്ത് പുരട്ടാം. മുഖത്തെ രോമങ്ങല് നീക്കം ചെയ്യാന് സഹായിക്കും.
• തുളസിയിലയും മഞ്ഞളും ചേര്ത്തരച്ച് പുരട്ടുന്നത് കറുത്ത പാടുകള് മാറ്റിതരും.
–

–
• ബദാം എണ്ണ ചെറുതായി ചൂടാക്കി മുഖം നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് ഒട്ടിയ കവിള് തുടുത്ത് സുന്ദരമാകും.
• കുങ്കുമപ്പൂവ് ഒരു ഗ്ലാസ് പാലില് കാച്ചി രാത്രി കിടക്കുന്നതിനുമുന്പ് പതിവായി കഴിച്ചാല് ചര്മകാന്തി വര്ദ്ധിക്കും.
• ചന്ദനം, വെള്ളരിക്കാ നീരില് ചേര്ത്ത് അരച്ച് പുരട്ടുന്നത് മുഖക്കുരു മാറ്റി തരും.
–

–
• ഒരു ടീസ്പൂണ് ഓട്സ്, അര ടീസ്പൂണ് ചെറുനാരങ്ങാനീര് മൂന്ന് ടീസ്പൂണ് പാല് എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടുന്നത് എണ്ണമയമുള്ള ചര്മം മാറ്റിതരും.
• പപ്പായ അരച്ച് കുഴമ്പാക്കി അല്പം പാല്പ്പാട ചേര്ത്ത് പുരട്ടിയാല് ചര്മത്തിലെ ചുളിവുകള് മാറിക്കിട്ടും.
–