Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരയിലെ ഏറ്റവും വലിയ ജീവിയെന്ന വിശേഷണം നല്‍കിയിരിക്കുന്ന ആനകളെക്കൊണ്ട് മനുഷ്യന്‍ കാട്ടുന്ന ക്രുരതകൾ നിരവധിയാണ്. പാപ്പാന്റെ ആനത്തോട്ടിയുടെ അറ്റത്ത് അടിയറവു പറയുന്ന ജീവിയാണ് ആന. മഹാരാഷ്ര്ടയിലെ താനെ, മുംബൈ തുടങ്ങിയ ഇടങ്ങളിലാണ് ആനകളെക്കൊണ്ട് മനുഷ്യർ പിച്ചയെടുപ്പിക്കുന്നത്. ഈ പണമെല്ലാം കൊണ്ടുപോകുന്നതാകട്ടെ പാപ്പാനും.കുറഞ്ഞ വിലയ്ക്കു അവശത അനുഭവിക്കുന്ന ആനകളെ വാങ്ങിയാണ് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത്. പാപ്പാന്‍ ആനപ്പുറത്തുകയറി ആളുകളുടെ ഇടയിലൂടെ ആനയെ നടത്തി തുമ്പിക്കൈ നീട്ടി ഭിക്ഷ ചോദിക്കും. ജനങ്ങളെ ആകര്‍ഷിക്കാന്‍ ആനയുടെ മസ്തകത്തില്‍ ‘ഓം’ എന്ന് എഴുതിയിട്ടുണ്ട്. . റെയില്‍വേ സ്‌റ്റേഷനുകളിലും ആളുകൂടുന്ന സ്ഥലങ്ങളിലുമെല്ലാം ഇത്തരക്കാര്‍ ആനയുമായി എത്തും. ആനയെക്കൊണ്ട് പണം ഉണ്ടാക്കുന്നതല്ലാതെ ഇവയ്ക്ക് ഭക്ഷണമോ വെള്ളമോപോലും ഇവര്‍ നല്‍കാറില്ല.നടന്ന് തളര്‍ന്ന് സാവധാനത്തിൽ മരണത്തിലേയ്ക്ക് നീങ്ങുകയാണ് ഇവയുടെ ഗതി.ഏതു നാട്ടിൽ ചെന്നാലും കണ്ണുകാണാത്തവര്‍ , കാലില്ലാത്തവര്‍ ,കൈ ഇല്ലാത്തവർ എന്നിങ്ങനെ നിരവധിപ്പേര്‍ കരഞ്ഞുകൊണ്ട് കൈനീട്ടി ഭിക്ഷയെടുക്കുന്നത് നമുക്ക് കാണാം. ഇതിന് ഒരു മാറ്റം ആയിക്കോട്ടെ എന്നുകരുതിയാവാം ആനകളെ കരുവാക്കി ഇത്തരമൊരു ബുദ്ധി പ്ലാൻ ചെയ്തത്.
Leave a Reply