Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 7:38 am

Menu

Published on September 10, 2015 at 1:59 pm

ഭാര്യയെ കൊല്ലുകയും തന്റെ ഭര്‍ത്താവിനെ തീവ്രവാദിയാക്കുകയും ചെയ്ത ഗോകുലിനെ ന്യായീകരിച്ച് കാമുകി രംഗത്ത്

bengaluru-techie-mg-gokul-spins-wild-stories

ബംഗളൂരു : ബംഗളൂരുവിലെ തൃശൂര്‍ സ്വദേശിയായ യുവ എഞ്ചിനീയര്‍ എംജി ഗോകുല്‍ അയല്‍വാസിയായ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തുകയും സുഹൃത്തിനെ ഐഎസ് തീവ്രവാദിയാക്കി കുടുക്കുകയും ചെയ്ത കേസില്‍ പുതിയ വഴിത്തിരിവ്. ഗോകുലുന്റെ സുഹൃത്തും അയല്‍വാസിയുമായ സാജുവിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തപ്പോളാണ് സംഭവത്തിലെ പുതിയ കഥകള്‍ വെളിച്ചെത്താകുന്നത്. കാമുകനായ ഗോകുല്‍ തന്നെ ലഭിയ്ക്കുന്നതിന് വേണ്ടി ഒരുപാട് റിസ്‌ക് എടുത്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ തനിയ്ക്ക് അവനെ ചതിയ്ക്കാനാവില്ലെന്നുമാണ് യുവതി പറയുന്നത്. ഗോകുലിന്റെ മകളെയും താന്‍ തന്റെ രണ്ടു കുട്ടികള്‍ക്കൊപ്പം സംരക്ഷിക്കുമെന്നും ഭാര്യയെ കൊലപ്പെടുത്തുകയും വിമാനത്തില്‍ ബോംബു വെച്ചന്ന വ്യാജ ഭീഷണി സന്ദേശം അയയ്ക്കുകയും ചെയ്ത ഗോകുലിന്റെ കാമുകി പൊലീസിനോട് പറഞ്ഞു.

മാതാവ് കൊല്ലപ്പെടുകയും പിതാവ് അറസ്റ്റിലാകുകയും ചെയ്ത ശേഷം ഗോകുല്‍ അനുരാധ ദമ്പതികളുടെ മകള്‍ കഴിയുന്നത് ഗോകുലിന്റെ കാമുകിയ്‌ക്കൊപ്പമാണ്. പഴയ കാമുകിയെ സ്വന്തമാക്കാനായിരുന്നു ഗോകുല്‍ ഭാര്യയെ കൊലപ്പെടുത്തുകയും കാമുകിയുടെ ഭര്‍ത്താവായ സാജു ജോസിനെ തീവ്രവാദക്കേസില്‍ കുടുക്കുകയും ചെയ്ത്. ഇതിനായി അമിതമായി മദ്യം നല്‍കിയ ശേഷം ഭാര്യയായ അനുരാധയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്തു. കാമുകിയുടെ ഭര്‍ത്താവ് സാജുവിനെ ഐഎസ് തീവ്രവാദിയായി ചിത്രീകരിച്ചു ചതിവില്‍പ്പെടുത്താന്‍ നോക്കി. എന്നാല്‍ ഈ ശ്രമം ഒടുവില്‍ ഗോകുലിനു തന്നെ വിനയാകുകയായിരുന്നു.പഠനകാലത്ത് ഗോകുലും സാജുവിന്റെ ഭാര്യയും തമ്മില്‍ പ്രണയത്തിലായിരുന്നു. അന്യജാതിയില്‍ പെട്ടവരായിരുന്നതു കൊണ്ട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചില്ല. യുവതിയെ വീട്ടുകാര്‍ സാജു ജോസിന് വിവാഹം ചെയ്ത് നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ സാജുവുമായി വിവിഹമോചനം നേടാനായിരുന്നു ഉദ്ദേശമെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഗോകുലും സാജുവിന്റെ ഭാര്യയും തമ്മില്‍ ചെറുപ്പം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. ബാല്യകാല പ്രണയം വീണ്ടും മൊട്ടിട്ടതോടെ ഗോകുല്‍ കഴിഞ്ഞ ജൂലൈയില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി. സാജുവിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് ഗോകുലും സാജുവിന്റെ ഭാര്യയും ഒരുമിച്ച് ചേര്‍ന്ന് സാജുവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സാജുവിനെ പല തവണ താന്‍ വഞ്ചിച്ചിട്ടുള്ളതായും ഏറെ കാലമായി ഗോകുലുമായി പല വിധത്തിലും അടുപ്പത്തിലായിരുന്നു എന്നും യുവതി പോലീസില്‍ പറഞ്ഞു. ഗോകുല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഭാര്യയുടെ കൊലപാതകം ഉള്‍പ്പെടെ ഇദ്ദേഹത്തില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

ഭര്‍ത്താവിനെ തീവ്രവാദിയാക്കി ജയിലില്‍ കയറ്റി ഗോകുലിനൊപ്പം പോകാന്‍ ഭാര്യയും കരുനീക്കം നടത്തുകയായിരുന്നു. ഇതിനായി ഭര്‍ത്താവ് സാജുവിന്റെ പേരില്‍ പുതിയ സിം കാര്‍ഡ് എടുക്കാന്‍ ഭാര്യതന്നെ ഐഡികാര്‍ഡുകള്‍ ഗോകുലിന് നല്കി. ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഭാര്യ ഗോകുലിന് നല്കി. ഈ രേഖകള്‍ ഉപയോഗിച്ചാണ് ഗോകുല്‍ സാജുവിന്റെ പേരില്‍ മൊബൈല്‍ സിം എടുത്തത്. തുടര്‍ന്ന് ഈ സിമ്മില്‍ നിന്നും ഡല്‍ഹി, ബംഗളൂരു വിമാനത്താവളങ്ങളില്‍ നിന്നും സൗദിയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളില്‍ ബോംബു ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ഇതുമൂലം 1500 യാത്രക്കാരുടെ യാത്ര മുടങ്ങുകയും 100കോടിയിലധികം നഷ്ടം ഉണ്ടാവുകയും ചെയ്തു. ബംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ബോബ് വയ്ച്ചതായി സാജുവിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നും ഫോണ്‍ ചെയ്ത് ഗോകുല്‍ ചതിക്കുകയായിരുന്നു. സിം കാര്‍ഡ് സാജു ഉപയോഗിച്ചില്ലെന്ന് തെളിഞ്ഞതോടെ സിം കാര്‍ഡ് ഇരിക്കുന്ന സ്ഥലം സൈബര്‍ പോലീസ് കണ്ടെത്തുകയും ഗോകുലിന്റെ വീട്ടില്‍ നിന്നും അത് എടുക്കുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News