Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:27 am

Menu

Published on July 9, 2014 at 3:09 pm

ബിജെപി എംപിയുടെ വീട്ടിൽ നിന്ന് മോഷണം പോയ 1.4 കോടി രൂപ കണ്ടെടുത്തു ;ഗിരിരാജ് സിംഗ് കുരുക്കില്‍

bjp-mp-giriraj-singhs-house-robbed

പാറ്റ്ന  : ബിഹാറില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും തെരഞ്ഞെടുപ്പ് കാലത്ത് വിവാദ പ്രസംഗത്തിലൂടെ ശ്രദ്ധനേടിയ നേതാവുമായ ഗിരിരാജ് സിംഗിന്റെ വീട്ടില്‍നടന്ന മോഷണവും വിവാദത്തില്‍. ഗിരിരാജ് സിംഗിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ 1.4 കോടിയിലധികം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട് .പരിധിയില്‍ കവിഞ്ഞ സ്വത്ത് വീട്ടില്‍ സൂക്ഷിച്ചതിന് ഗിരിരാജ് സിംഗ് കുരുക്കിലായിരിക്കുകയാണ്.ഈ പണം എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമായ മറുപടി സിംഗ് പോലീസിന് നല്‍കേണ്ടിവരും.

giriraj

4 കോടി രൂപ, 600 യുഎസ് ഡോളര്‍, സ്വര്‍ണ്ണം-വെളളി ആഭരണങ്ങള്‍, ആറു ആഡംബര വാച്ചുകള്‍ എന്നിവയാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഗിരിരാജ് സിംഗിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. ഇതുവരെ 4 പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. പ്രതികള്‍ക്ക് വസ്തുവകകളെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും വളരെ ആസൂത്രിതമായിട്ടാണ് മോഷണം നടത്തിയെന്നും പാട്‌ന പൊലീസ് പറയുന്നു. ഗാന്ധി മൈതാനു സമീപം ഓട്ടോറിക്ഷയില്‍ നാല് സ്യുട്ട്‌കേയ്‌സുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാക്കളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്. ഹാജിപൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കണ്ടെടുത്ത പണങ്ങളും വസ്തുക്കളും ഗിരിരാജ് സിംഗിന്റേത് തന്നെയാണോയെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പണവും വസ്തുക്കളും രണ്ട് കോടിയോളം വില മതിക്കുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്കെതിശര വര്‍ഗീയ പരാമര്‍ശം നടത്തിയും മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന പ്രസ്താവനയുടെ പേരിലും നിയമനടപടി നേരിട്ടയാളാണ് ഗിരിരാജ്. അനധികൃതമായി പണം കണ്ടെത്തിയ സംഭവത്തില്‍ ബിഹാര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം 50,000 രൂപയും ഏതാനും ആഭരണങ്ങളും മോഷണം പോയെന്നാണ് ഗിരിരാജ് അറിയിച്ചിരുന്നതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന വിജയ് കുമാര്‍ ചൗധരി പറഞ്ഞു.

50,000 രൂപയും ഏതാനും ആഭരണങ്ങളും മോഷണം പോയെന്നാണ് ഗിരിരാജ് അറിയിച്ചിരുന്നതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന വിജയ് കുമാര്‍ ചൗധരി പറഞ്ഞു.
– See more at: http://www.muhimmathonline.com/2014/07/114.html#sthash.6i7wYW7i.dpuf

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33