Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നെടുമ്പാശേരി: കാബൂളില്‍ താലിബാന്‍ ആക്രമണത്തില്‍ മരിച്ച മലയാളി ഓഡിറ്റര്‍ മാത്യു ജോര്‍ജിന്റെതടക്കം കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി . ഇന്നലെ രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മാത്യു ജോര്‍ജിന്‍റെ മൃതദേഹം രാത്രി പതിനൊന്നോടെയാണ് നെടുമ്പാശേരിയിലെത്തിച്ചത്. സഹോദരന്‍ ബേബിയും മറ്റു ബന്ധുക്കളും ജില്ലാ പ്രോട്ടോകോള്‍ ഓഫിസര്‍ റെജി ജോസഫും നോര്‍ക്ക ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
കൊല്ലം സ്വദേശി മാര്‍ത്ത ഫാരലിന്റെ കുടുംബം ഡല്‍ഹിയിലായതിനാല്‍ അവിടെത്തന്നെയാണു സംസ്കാരം.
കൊച്ചി കടവന്ത്ര കുമാരനാശാന്‍ ഹൗസ് നമ്പര്‍ 86 വെള്ളത്തോട്ടം വര്‍ക്കി- അന്നമ്മ ദമ്പതികളുടെ മകന്‍ മാത്യു ജോര്‍ജും മാര്‍ത്തയും അഫ്ഗാന്‍ സര്‍ക്കാരിന്‍റെ ഇന്‍റേണല്‍ ഓഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Leave a Reply