Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: പത്ര പരസ്യം കണ്ട് അഭിനയിയ്ക്കാനെത്തിയ പെൺകുട്ടികളെ അര്‍ദ്ധ രാത്രിയില്‍ നഗ്‌നരായി നഗ്നരായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിയ്ക്കുകയും മര്‍ദ്ദിയ്ക്കുകയും ചെയ്ത ‘സംവിധായകനും’ ഭാര്യയും അറസ്റ്റില്‍. ധംബാദേനിയ സ്വദേശികളായ 3 പെൺകുട്ടികൾക്കാണ് ഇത്തരം ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത്.ഒരു രാത്രിയോളം നീളുന്ന പീഡനങ്ങളാണ് ഇവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. മൂന്ന് യുവതികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംവിധായകന്റേയും ഭാര്യയുടേയും തനിനിറം പുറത്തറിയുന്നത്.
പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് പെൺകുട്ടികൾ സംവിധായകനെ സമീപിച്ചത്.തിരഞ്ഞെടുക്കപ്പെട്ട യുവതികളേയും യുവാക്കളേയും സംവിധായകനും ഭാര്യയും സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. രണ്ട് ദിവസത്തോളമാണ് ഇരു നില വീട്ടില്‍ താമസിപ്പിച്ചത്. യുവാക്കളെ മുകളിലത്തെ നിലയിലും സ്ത്രീകളെ താഴത്തെ നിലയിലുമാണ് പാര്‍പ്പിച്ചിരുന്നത്,നതാല ബാലമുഡ (ഷാള്‍ വീ ഡാന്‍സ്) എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. രാത്രി എട്ടരയോടെ യുവാക്കളേയും യുവതിളേയും സിറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് നൃത്തം ചെയ്യിച്ചു. പരിശീലനവും നല്‍കി. തുടര്‍ന്ന് മൂന്ന് യുവതികളോടും വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നരായി നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ശരീരഭംഗി പൂര്‍ണമായി കാണണമെങ്കില്‍ വസ്ത്രം മാറ്റി നൃത്തം ചെയ്യണമെന്നായിരുന്നു പറഞ്ഞത്. വിസമ്മതിച്ച യുവതികളെ സംവിധായകനും ഭാര്യയും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കി.
ഒരുവിധം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവതികളാണ് പിന്നീട് പൊലീസില്‍ പരാതി നല്‍കിയത്. പത്രപരസ്യവും സിനിമയും സംവിധായകനുമൊക്കെ നല്ല ഒന്നാം തരം തട്ടിപ്പുകാരാണെന്ന് പൊലീസ് കണ്ടെത്തി.എന്തായാലും വിശ്വാസ്യതയില്ലാത്ത ഇത്തരം പരസ്യങ്ങളില്‍ ആകൃഷ്ടരായി അഭിനയ മോഹവുമായി ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് നല്ലപാഠമാവുകയാണ് ഈ സംഭവം.
Leave a Reply