Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:47 am

Menu

Published on February 3, 2014 at 4:11 pm

എല്ലുകളെ ബാധിക്കുന്ന പുതിയ രോഗത്തെ കണ്ടെത്തി

borne-disease-discovered-by-yale-scientists

എല്ലുകളെ ബാധിക്കുന്ന പുതിയ അസുഖത്തെ യേല്‍ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ മെഡിസിനിലെ ഗവേഷകർ കണ്ടെത്തി. ബൊറേലിയ മിയമൊട്ടായ്‌ എന്ന ബാക്‌ടീരിയയാണ്‌ പുതിയ രോഗത്തിന്‌ കാരണം.  ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ്‌ ഈ അസുഖത്തെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നത്‌.  മാനുകളുടെ രക്തം കുടിക്കുന്ന പ്രാണികളില്‍ നിന്നുമാണ്  മനുഷ്യനിലേയ്‌ക്ക്‌ ഈ രോഗം പകരുന്നത്. മാനുകള്‍ ക്രമാതീതമായി പെരുകുന്നത്‌ തടയുകയും, പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്‌താല്‍ ഈ രോഗത്തെ നിയന്ത്രിക്കാം. പനി, തലവേദന, പേശീവേദന, മന്ദത എന്നിങ്ങനെ ‘ലൈം’ രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതിനും ഉള്ളത്.‘ലൈം’ രോഗത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ് പുതിയ രോഗത്തിനും ഉള്ളത്.അതിനാൽ  ഈ രോഗത്തിനു കൊടുക്കുന്ന ആന്റീബയോട്ടിക്കുകൾ തന്നെയാണ് പുതിയ രോഗത്തിനും കൊടുക്കുന്നത്. ഈ രോഗത്തിന് ഇതുവരെ പേര് കണ്ടുപിടിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News