Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:53 pm

Menu

Published on January 1, 2015 at 9:15 pm

നായ കടിച്ചു കൊണ്ട് പോകാൻ ശ്രമിച്ച ഒന്നര വയസ്സുകാരിയെ 10 വയസ്സുകാരനായ സഹോദരൻ ധീരമായി രക്ഷിച്ചു

boy-fights-off-german-shepherd-dog-to-save-baby-sister-in-ahmedabad

അഹമദാബാദ് : കഴിഞ്ഞയാഴ്ച അഹമ്മദാബാദിലാണ് സംഭവം നടന്നത്. പാർക്കിൽ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരിയെ കടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച നായയിൽ നിന്നും 10 വയസ്സുകാരനായ സഹോദരൻ രക്ഷിച്ചു. ഷേരു എന്ന് വിളിക്കുന്ന ജെർമ്മൻ ഷെപേർഡ് എന്ന വളർത്തു നായയാണ്‌ കുഞ്ഞിനെ കടിച്ചത്. സഹോദരിയെ ഒരു പോറലുമേൽക്കാതെയാണ് സഹോദരൻ രക്ഷിച്ചത്.
സഹോദരൻ കഷിഷും സഹോദരി കാഞ്ചിയും പാർക്കിലെത്തുമ്പോൾ നായയും നായയുടെ ഉടമ 54 കാരി ദേവ് മോതിബെനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നായയെ കണ്ട കാഞ്ചി ആദ്യം നായുടെ അടുത്തേക്ക് ചെന്നു.എന്നാൽ ഈ സമയം നായ വളരെ ശാന്തനായി ഇരിക്കുകയായിരുന്നു.പിന്നീട് പാർക്കിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കാഞ്ചിയുടെ നേരെ നായ പെട്ടെന്ന് ചാടി വീണു. ഇത് കണ്ട് ഓടി വന്ന സഹോദരൻ കാഞ്ചിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍പ സമയം കഴിഞ്ഞ അയല്‍വാസികളായ മറ്റ് ചിലര്‍ നായയിൽ നിന്നും സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കഷിഷിനെ കണ്ട് ഓടി വരുകയും. കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്.




k-2

Loading...

Leave a Reply

Your email address will not be published.

More News