Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗുളൂരു: ക്ലാസില്‍ കയറാതെ കളിസ്ഥലത്ത് കറങ്ങി നടന്ന വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ചതായി ആരോപണം . ബംഗളൂരുവിലെ സ്‌കൂളില്‍ ഒന്‍പതിലും പത്തിലും പഠിക്കുന്ന 12 വിദ്യാര്‍ത്ഥികളാണ് ആരോപണമുന്നയിച്ചത്.കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ വാര്‍ഡനാണ് തല മൊട്ടയടിപ്പിച്ചതെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ ക്ലാസില്‍ കയറാത്തതിനുള്ള ശിക്ഷയായാണ് തല മൊട്ടയടിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ക്ലാസില്‍ കയറാത്തതിന് ശിക്ഷിക്കുമെന്ന് വാര്‍ഡന്‍ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാര്‍ഡന്‍ ശിക്ഷ നടപ്പാക്കിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.എന്നാല്‍ കുട്ടികളുടെ തലയില്‍ താരനും പേനും ഉണ്ടായിരുന്നതിനാലാണ് തല മൊട്ടയടിച്ചതെന്ന് വാര്‍ഡന്‍ മൊഴി നല്‍കി. ഇതിനു മുമ്പും കുട്ടികള്‍ ക്ലാസ് ചെയ്ത് കറങ്ങി നടന്നിരുന്നു. തുടര്‍ന്ന് കുട്ടികളെ അധികൃതര്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. എന്നാല്‍ വീണ്ടും തെറ്റ് ആവര്‍ത്തിച്ചതിനാലാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് പോലീസ് പറയുന്നത്.
Leave a Reply