Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:18 pm

Menu

Published on May 30, 2017 at 4:05 pm

രാത്രി തെരുവുനായ്ക്കളെ ഒറ്റയ്ക്കു നേരിടുന്ന 5 വയസുകാരന്‍; വൈറലായി വീഡിയോ

brave-boy-fights-with-dog-to-save-himself

തെരുവുനായ്ക്കളുടെ ശല്യം കാരണം രാത്രി പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണ് കേരളത്തില്‍. കുട്ടികളും എന്തിന് മുതിര്‍ന്നവര്‍ക്കു പോലും തെരുവുനായ്ക്കളുടെ മുന്നില്‍പ്പെട്ടാല്‍ പിന്നെ രക്ഷയില്ല. ഈയിടെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 3 മരണങ്ങളും കേരളത്തില്‍ നടന്നിരുന്നു.

ഈ സാഹചര്യത്തിലാണ് അങ്ങ് തെലങ്കാനയില്‍ നിന്നുള്ള ഒരു അഞ്ചു വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാലുതെരുവുനായ്ക്കളെ കയ്യില്‍ ഒരു വടിപോലുമില്ലാതെ നേരിട്ട് ഒരേ സമയം കൗതുകവും അമ്പരപ്പും സമ്മാനിച്ചിരിക്കുകയാണ് ഈ കുട്ടി. രാത്രിയില്‍ റോഡിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് ആ സാഹസികത പുറത്തായത്.

അനുജത്തിയുടെ കയ്യും പിടിച്ചു വരികയായിരുന്ന ആണ്‍കുട്ടി, പെട്ടന്നാണ് റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന തെരുവുനായ്ക്കള്‍ ഇരുവര്‍ക്കും നേരെ പാഞ്ഞെത്തിയത്. നായ്ക്കള്‍ കുരച്ചു കൊണ്ടു വന്നപ്പോള്‍ തന്റെ ചേട്ടന്റെ കൈ വിട്ടു അനിയത്തി ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ പെണ്‍കുട്ടിക്കു പിറകെ കൂടുതല്‍ ഓടാന്‍ നായകള്‍ തുനിഞ്ഞില്ല.

മുന്നില്‍ നിന്ന് മൂന്നു നായകളും പിന്നില്‍ നിന്നും ഒരു നായയുമാണ് അവനെ വളഞ്ഞത്. എന്നാല്‍ കരയാനോ പിന്തിരിഞ്ഞ് ഓടാനോ ശ്രമിക്കാതെ, കൈ കൊണ്ടും കാലുകൊണ്ടും അഭ്യാസം കാണിച്ചും ഒച്ച വച്ചും നായകളെ തന്നില്‍ നിന്നും അകറ്റുകയാണ് ബാലന്‍ ചെയ്തത്. കുട്ടിയുടെ ഈ സാഹസത്തെ സോഷ്യല്‍ മീഡിയ വാഴ്ത്തുകയാണ്.

 

Loading...

Leave a Reply

Your email address will not be published.

More News