Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡെറാഡൂണ്‍: വെറും മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍ പിടിച്ചൊടിച്ച് ആശുപത്രി ജീവനക്കാരന്റെ ക്രൂരത.
ഡെറാഡൂണിലെ റൂര്‍ക്കിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടികളുടെ ഐ.സി.യുവിലെ അറ്റന്ററാണ് കുഞ്ഞിനോട് ഈ ക്രൂരത ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശ്വാസസംബന്ധമായ രോഗബാധയെത്തുടര്‍ന്നാണ് കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. ജനുവരി 28 നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി നിരീക്ഷണത്തിലായിരുന്ന മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജിവനക്കാരന്‍. കുഞ്ഞ് ഉണര്‍ന്ന് നിര്‍ത്താതെ കരഞ്ഞതിനാണ് അറ്റന്‍ഡറുടെ ഈ ക്രൂരത.
രാത്രിയില്‍ ഡ്യൂട്ടിക്കിടെ ഉറങ്ങാന്‍ കഴിയാത്തതിലെ ദേഷ്യം ഇയാള്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ ഡയപ്പര്‍ ഇയാള്‍ മാറ്റുകയും ചെയ്തു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ ഇയാള്‍ ഡയപ്പര്‍ മാറ്റി സ്ഥലംവിടുകയായിരുന്നു.
കാലിന് ഒടിവ് സംഭവിച്ചതിന് ശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി. ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഡെറാഡൂണിലെത്തിയ ശേഷം നടന്ന വിദഗ്ധ പരിശോധനയിലാണ് കുഞ്ഞിന്റെ കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. കുറ്റക്കാരനായ ജോലിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഒരു രാത്രി മുഴുവന്‍ ഇയാള്‍ തന്റെ കുഞ്ഞിനെ ദ്രോഹിക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
Leave a Reply