Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ: മക്കളുടെ പേരുകൾ മറന്നു പോകാതിരിക്കാനായി ടാറ്റു പതിപ്പിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു പിതാവ് . 56- കാരനായ മൈക്കൽ ഹോപ്ളിനാണ് ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നത്. 20 യുവതികളില്‍ നിന്നാണ് ഇദ്ദേഹത്തിന് 40 കുട്ടികളാണുള്ളത്. തന്റെ മക്കളെ വഴിയില്‍ വച്ച് കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താന്‍ ശരീരത്തില്‍ ഫാമിലി ടാറ്റൂ പതിച്ചതെന്നാണ് ഐ.ടിവിയുടെ ദിസ് മോണിര്‍ണിംഗ് ഷോയില്‍ പങ്കെടുത്ത ഹോപ്‌ളിന്‍ പറഞ്ഞത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നു വയസ്സും ഏറ്റവും മൂത്തതിന് 37 വയസ്സും ഉള്ളതായി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ മുഴുവന്‍ പേരുടെ പേരും ഇദ്ദേഹത്തിന് ഓര്‍മയൊന്നുമില്ല. 40 മക്കളുടെയും പേര് ഇയാള്‍ ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ഹോപ്ളിൻ ധൂർത്തനും അലസനും വില കൂടിയ ഗെയിമുകളുടെ ആരാധകനുമാണ്. സര്‍ക്കാരില്‍ നിന്ന് ബെനിഫിറ്റ് ഇനത്തില്‍ ലഭിക്കുന്ന 40 ലക്ഷത്തിലധികം പൗണ്ട് നേടിയാണ് ഇയാള്‍ ആഢംബര ജീവിതം നയിക്കുന്നത്. മക്കളെ ഇരട്ടിപ്പിക്കണമെന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും അതാണ് താൻ അനുസരിക്കുന്നതെന്നുമാണ് ഹോപ്ളിൻ പറയുന്നത്. ഇപ്പോള്‍ 46കാരിയായ കാമുകി ഡയാന മോറിസിനും മൂന്ന് മക്കള്‍ക്കും ഒപ്പമാണ് ഇയാള്‍ താമസിക്കുന്നത് .
Leave a Reply