Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:31 am

Menu

Published on March 22, 2017 at 3:13 pm

ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ പൊലീസ് വാഹനം ക്യാമറയില്‍ കുടുങ്ങി

brothers-critically-injured-as-pcr-van-hits-bike-in-noida

നോയിഡ: റോഡപകടത്തില്‍ പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നത് ആര്‍ക്കും അറിയാത്ത കാര്യമല്ല. സുപ്രീം കോടതി തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ യാതൊരു നിയമനടപടിയും ഉണ്ടാകില്ലെന്ന കാര്യവും സര്‍ക്കാര്‍ തന്നെ പരസ്യം ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് നോയിഡയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഒരു ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കടന്നു കളയുന്നതാണ് വീഡിയോ.

നോയിഡയിലെ സെക്റ്റര്‍ 11 ല്‍ ഞായറാഴ്ചയായിരുന്നു സംഭവം. അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മാത്രമല്ല അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂട്ടാക്കാതെ കടന്നു കളയുകയും ചെയ്തു.

സംഭവം നടന്ന സമീപത്തെ വീടിന്റെ സിസിടിവില്‍ പൊലീസ് സേനയ്ക്കാകെ അപമാനകരമാകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞു. ഇന്‍ഡോര്‍ സ്വദേശികളും സഹോദരങ്ങളുമായി ആദിത്യ സിങ് ചൗഹാനും അനൂപ് സിങ് ചൗഹാനുമാണ് അപകടത്തില്‍ പെട്ടത്.

നോയിഡയില്‍ നിന്ന് ഗുരുഗാവിലേക്ക് വരികയായിരുന്നു ഇരുവരും. റോഡ് ക്രോസ് ചെയ്ത് ഇവരുടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിനെ അമിത വേഗത്തില്‍ വന്ന പിസിആര്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അപകടത്തില്‍ ബൈക്ക് 20 മീറ്ററോളം തെറിച്ച് പോയി.

brothers-critically-injured-as-pcr-van-hits-bike-in-noida

പൊലീസിന്റെ പിസിആര്‍ വാഹനം ടൊയോട്ട ഇന്നോവയ്ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടന്‍ തന്നെ സമീപവാസികള്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച രണ്ടുപേരുടേയും കാലിനും തലയ്ക്കും പരിക്കുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സംഭവത്തിന് ഉത്തരവാദികളായ ഡ്രൈവറെയും പൊലീസ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News