Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുവാഹത്തി: 14കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന എന്ന പരാതിയെ തുടര്‍ന്ന് അസം എം.എല്‍.എ ഗോപിനാഥ് ദാസിനെതിരെ പോലീസ് കേസെടുത്തു.ആഗസ്ത് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുവാഹട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ കാറില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.മന്ദിര ഔട്ട് പോസ്റ്റില്‍ നല്‍കിയ പരാതി ബോക്കോ സ്‌റ്റേഷനിലെത്തിയതോടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരിക്കയാണ്. മറ്റ് നടപടിക്രമങ്ങള്‍ പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് കാമരൂപിലെ ജില്ലാ പോലീസ് മേധാവി ഇന്ദ്രാണി ബറുവ പറഞ്ഞു. ഗോപിനാഥ് ദാസ് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവാണ്. പ്രതിച്ഛായ നശിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ കെട്ടിച്ചമച്ച കേസാണെന്നാണ് എം.എല്‍.എയുടെ പ്രതികരണം.
Leave a Reply