Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:17 pm

Menu

Published on June 23, 2015 at 4:47 pm

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25ന്

cbse-to-re-conduct-aipmt-on-july-25-wont-accept-any-fresh-applications

ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷ ജൂലൈ 25ന് നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും പരീക്ഷ നടത്തുന്നത്.

പരീക്ഷ പെട്ടെന്ന് നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുവദിച്ചിരുന്നില്ല. ആഗസ്റ്റ് 17നുള്ളില്‍ ഫലപ്രഖ്യാപനം നടത്തുംവിധം പരീക്ഷ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.സിബിഎസ്ഇ മേയ് 3 ന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരുകയും ഉത്തരങ്ങള്‍ മൊബൈലുകള്‍ വഴി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News