Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 10:15 am

Menu

Published on January 12, 2016 at 2:12 pm

അമ്മായി അമ്മയെ മരുമകള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്;മരുമകള്‍ അറസ്റ്റില്‍

cctv-captures-a-woman-beating-her-mother-in-law-mercilessly

ബിജ്‌നോര്‍: അമ്മായി അമ്മയെ മരുമകള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സിസിടിവിയിലാണ് ഭാര്യ കുടുങ്ങിയത്.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് മരുമകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് എഴുപതു വയസുള്ള ഭര്‍തൃമാതാവിനെ മരുമകള്‍ ക്രൂരമായി മര്‍ദിച്ചത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍തൃമാതാവ് രാജ റാണി ജെയിനെ മരുമകള്‍ സംഗീത കല്ലുപയോഗിച്ച് അടിക്കുകയും ചവിട്ടുകയും കഴുത്തുഞെരിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയില്‍. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് സംഗീത രാജ റാണി ജെയിനെ പീഡിപ്പിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് രാജറാണിയെ ഇടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം. കഴുത്തില്‍ തുണിയിട്ട് ശ്വാസം മുട്ടിച്ച ശേഷം നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്.

ഏഴുവര്‍ഷം മുമ്പാണ് സംഗീതയും രാജ റാണി ജെയിനിന്റെ മകന്‍ സന്ദീപും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെ സംഗീത സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും ഉള്‍പ്പെടെയുള്ള കേസുകള്‍ സന്ദീപിനെതിരെ നല്‍കിയിരുന്നു. ഇരുവരുടെയും വിവാഹ മോചനത്തിന്റെ നടപടികള്‍ കുടുംബകോടതിയില്‍ നടന്നുവരികയുമാണ്. മാത്രമല്ല, വിവാഹ ശേഷം സന്ദീപിനെതിരെ ലൈംഗിക പീഡന കേസും സംഗീത ഫയല്‍ ചെയ്തിട്ടുണ്ട്.മരുമകളുടെ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ രാജറാണി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തലയിലും ദേഹത്തുമൊക്ക പരിക്കുണ്ട്. സംഗീത വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ അമ്മയോട് ക്രൂരമായി പെരുമാറാറുണ്ടെന്ന് സന്ദീപ് പറഞ്ഞു. ചിലപ്പോള്‍ തന്നേയും ആക്രമിക്കും. ഉപദ്രവം സഹിക്കാതായതോടെയാണ് വീട്ടില്‍ രഹസ്യമായി സി സി ടി വി ക്യാമറ സ്ഥാപിച്ചത്. ഇതിലൂടെ സംഗീതയുടെ ക്രൂരകൃത്യങ്ങള്‍ മറ്റുള്ളവര്‍ അറിയട്ടെ എന്നു കരുതിയാണ് ഇങ്ങനെ ചെയ്തതെന്നും സന്ദീപ് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News