Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:19 am

Menu

Published on October 13, 2017 at 3:56 pm

ആധാർ വഴി സർക്കാരിന് ലാഭം കിട്ടിയത് 58425 കോടി രൂപ

central-govt-made-benefits-of-rs-58425-crore-with-adhaar-linking

ന്യൂഡല്‍ഹി: ആധാര്‍ വഴി രാജ്യം ലാഭിച്ചത് 58,425 കോടി രൂപ. ആധാര്‍ നടപ്പിലാക്കിയതു വഴി രാജ്യം 58,425 കോടി രൂപ ലാഭിച്ചതായി ആധാര്‍ ഉപജ്ഞാതാവ് നന്ദന്‍ നീലേക്കനി വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ അർഹതയില്ലാത്തവർ തട്ടിയെടുക്കുന്നത് ആധാര്‍ മൂലം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് 58,425 കോടി രൂപ കേന്ദ്ര സർക്കാരിന് ലാഭിക്കാനായത് എന്ന് നന്ദന്‍ നീലേക്കനി പറയുകയുണ്ടായി.

ആധാർ നിർബന്ധമാക്കിയതിലൂടെ 50 ലക്ഷത്തിലധികം ആളുകളെയെങ്കിലും ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഇതുവരെ നൂറു കോടിയിലധികം ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇലക്‌ട്രോണിക് ഇടപാടു വഴി അർഹരായ ആളുകളുടെ അക്കൗണ്ടുകളിലേക്ക് ഇതുവരെ സര്‍ക്കാര്‍ 1200 കോടി ഡോളർ എത്തിച്ചതായും നന്ദന്‍ നീലേക്കനി സൂചിപ്പിച്ചു. ലോകബാങ്ക് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News