Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:22 am

Menu

Published on June 2, 2014 at 10:28 am

തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

chandrasekhara-rao-sweared-as-cm-of-telunkana

തെലങ്കാന: തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രിയായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ 8.15 ന് ഹൈദരാബാദിലെ രാജ്ഭവനിൽ വെച്ച് തെലങ്കാനയുടെയും സീമാന്ധ്രയുടെയും ഗവര്‍ണറായ ഇഎസ്എല്‍ നരസിംഹനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.ആന്ധ്രാ വിഭജനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജി വെയ്ക്കുകയായിരുന്നു. ഇതിനെ തുടർന്ന് മാർച്ച് ഒന്നു മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.സ്വാതന്ത്യസമര സേനാനികളുടെ നിയമസഭാ മന്ദിരത്തിന് സമീപത്തുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചതിനു ശേഷമാണ് ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തത്. പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങൾക്കൊടുവിലാണ് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടിട്ടുള്ളത്.തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഈ മാസം 8ന് സീമാന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News